0%

Chapter Title : ഓർമ്മകൾക്കപ്പുറം 5 [32B]

Author : Kambikathakal Read All Parts 179

കൊണ്ട് പോയത്." കിഷോർ പറഞ്ഞത് കേട്ട് എല്ലാവരും ഒരുപോലെ ഞെട്ടി.

"അതെ.. ഇന്ന് ഈ ലോകം നേരിടുന്ന ഏറ്റവും വലിയ ഓർഗനൈസ്ഡ് ക്രൈം ആണ് ഓർഗൻ ട്രാഫിക്കിങ് അഥവാ അവയവ കടത്തു. ലോകത്ത് നടക്കുന്ന എല്ലാ അവയവ മാറ്റ ശാസ്ത്രക്രിയകളുടെയും 10% അവയവം ഇത്പോലെ ഇല്ലീഗൽ അവയവ കടത്തു വഴി ആണ്. അതിൽ ഏറ്റവും പ്രധാന അവയവം ആണ് കിഡ്നി. കണക്കുകൾ നോക്കുവാണെങ്കിൽ ഒരു വർഷം ഇത്പോലെ കൈമാറ്റം ചെയ്യപ്പെടുന്ന കിഡ്നിയുടെ എണ്ണം 10000 നും മുകളിൽ ആണ് അതായത് ഒരു മണിക്കൂറിൽ ഒന്നിൽ കൂടുതൽ."

"പക്ഷേ..പക്ഷേ ഇതെങ്ങനെ സാധ്യമാവും, ഒരാളുടെ സമ്മതം ഇല്ലാതെ എങ്ങനെ അയാളുടെ അവയവം എടുക്കാൻ പറ്റും." രാധികയുടെ സ്വരത്തിൽ ഭീതി നിറഞ്ഞിരുന്നു.

"അതിനുള്ള ഉത്തരം ആണ് നമ്മൾ ഇന്നിവിടെ ഈ ഇരുട്ടിന്റെ മറപറ്റി നിൽക്കുന്നത്. നമ്മളുടെ സമ്മതം ഇല്ലാതെ ആണ് അവർ നമ്മളുടെ അവയവങ്ങൾ കൈക്കലാക്കുന്നത്. അത്കൊണ്ടാണ് ഇത് ഒരു ക്രൈം ആയതും. സാധാരണ രീതിയിൽ പല വികസിത രാജ്യങ്ങളിൽ നിന്നും ഉള്ള ആളുകൾ ഏജന്റ്മാർ വഴി ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ള ദരിദ്രരായ ആൾക്കാരെ കണ്ടെത്തി പണം കൊടുക്കാം എന്ന് പറഞ്ഞു സ്വാധീനിച്ചു അവരെ കൊണ്ട് സമ്മതിപ്പിക്കും. എന്നിട്ട് വെറും 70000 രൂപക്ക് ഒക്കെ അവരുടെ കിഡ്നി തട്ടിയെടുക്കും. അതിൽ തന്നെ മുഴുവൻ ക്യാഷ് ആ പാവങ്ങൾക്ക് കൊടുക്കില്ല. അതിൽ പകുതി ഏജന്റ് മുക്കും.

അതും പോരാഞ്ഞിട്ട് അവരുടെ ആ കിഡ്നി കസ്റ്റമർക് ലക്ഷങ്ങൾ വാങ്ങി വിൽക്കും. പണത്തിന് ആർത്തി മൂത്ത നായ്ക്കൾ. ത്ഫൂ..." കിഷോർ അവന്റെ അമർഷം പുറത്തേക്ക് തുപ്പി.

"പക്ഷേ ഞങ്ങളോട് അങ്ങനെ ആരും വന്നു അവയവം ദാനം ചെയ്യുന്നോ എന്ന് ചോദിച്ചില്ലലോ. ഞങ്ങളെ എല്ലാം ബലം പ്രയോഗിച്ചു തട്ടിക്കൊണ്ടു വന്നതാണ്." ജാനകി പറഞ്ഞു.

"ശെരിയാണ്... ഞാൻ ഇപ്പൊ പറഞ്ഞത് ലോക്കൽ ഏജന്റ്മാരെ പറ്റിയാണ്, പക്ഷേ അസ്‌ലാനേ പോലെയുള്ള കൊടും ക്രിമിനൽസ് അതല്ല ചെയ്യുന്നത്. ഇത്പോലെ ആരെയെങ്കിലും ഒക്കെ തട്ടിക്കൊണ്ടു പോയി അവരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ അവയവങ്ങൾ എല്ലാം തട്ടിയെടുക്കും. അതായത് നിങ്ങളെ അവൻ കൊല്ലും. കിഡ്നി,

💬 Comments

View all comments