ഓർമ്മകൾക്കപ്പുറം 6 [32B]

📝 Ongoing

👁 86699 views ❤ 222 likes 💬 10 comments

ഓർമ്മകൾക്കപ്പുറം 6 Ormakalkkappuram Part 6 | Author : 32B | Previous Part

പറഞ്ഞത് പോലെ തന്നെ അടുത്ത 7 മണിക്കൂറിനുള്ളിൽ അയാൾ ചോദിച്ച ട്രക്കുകളുടെ ലിസ്റ്റ് എസ്. ഐ.നരസിംഹം എത്തിച്ചു കൊടുത്തു.

474 കണ്ടെയ്നർ ട്രക്കുകളുടെ നമ്പറും അതിന്റെ എല്ലാം ആർ. സി ഓണർടെ പേരും കോൺടാക്ട്സും അടക്കം സർവ്വ ഡീറ്റൈൽസും അസ്ലന്റെ കൈ പിടിയിൽ എത്തി.

എന്നാൽ അവർ തേടുന്ന ട്രക്ക് അപ്പോഴേക്കും നാസിക്കും കടന്ന് ത്രിയമ്പക്കശ്വർ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.

"സൗരവ്... ഈ ട്രക്കുകളുടെ ഒക്കെ ഓണറെ കോൺടാക്ട് ചെയ്യണം. ഇതെല്ലാം ദൂരെ എങ്ങോട്ടേലും ലോഡ് എടുക്കാനോ ഇറക്കാനോ പോയ ട്രക്കുകൾ ആവും. നീ ഈ ഓണർസിനെ അല്ലെങ്കിൽ ഇവർ ഓട്ടം പോകുന്ന കമ്പനിയിൽ പോയി അന്വേഷിക്കണം. ഇവരുടെ എല്ലാരുടെയും കറന്റ്‌ ലൊക്കേഷൻ എനിക്ക് കിട്ടണം. പിന്നെ, അവർ രക്ഷപെടാൻ ചാൻസ് കൂടുതൽ കാലിയായ കണ്ടെയ്നറുകളിൽ ആവും അല്ലെങ്കിൽ പകുതി ലോഡ് ഉള്ള കണ്ടെയ്നറുകൾ. അങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം അന്വേഷിക്കണം. വള്ളി പുള്ളി തെറ്റാതെ എന്നെ അറിയിക്കണം."

"എനിക്ക് ഉറപ്പുണ്ട്... ഇതിന്റെ അവസാനം നിനക്ക് ഒരു ട്രക്ക് കിട്ടും... ബാക്കി ഉള്ള ട്രക്കുകളിൽ നിന്നെല്ലാം വ്യത്യസ്തമായി എത്തേണ്ട സ്ഥലത്ത് എത്താതെ ഇപ്പോഴും മറ്റെവിടെയോ കറങ്ങി തിരിയുന്ന ഒരു ട്രക്ക്... അതിൽ ഉണ്ടാവും എല്ലാ പൊലയാടി മക്കളും.. അവരിൽ നിന്ന് നമുക്ക് വേണ്ടത് മാത്രം എടുത്തിട്ട് എല്ലാത്തിനേം ആ ട്രക്കോട് കൂടി കത്തിക്കണം."

📚 Chapters

1 published

Related Stories

💬 Comments

View all comments