Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]
പുറത്തേക്ക് ഇറങ്ങി വാതിൽ അടച്ചു. ആ വാക്കുകൾ അവർക്ക് നൽകിയ ഊർജം ചെറുതല്ലായിരുന്നു.
മഹീന്ദർ പോയിട്ട് 15 മിനിറ്റ് കഴിഞ്ഞു. എല്ലാവരും അക്ഷമാരായി ആ കണ്ടെയ്നറിന് ഉള്ളിൽ തന്നെ ശ്വാസം അടക്കി പിടിച്ചു ഇരുന്നു. അതിനുള്ളിലെ ചൂടിനെക്കാളും ചൂട് അവരുടെ എല്ലാം ഉള്ളിൽ ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അവർ അതൊന്നും വക വെച്ചില്ല. അവരെ സംബന്ധിച്ചു ഇപ്പൊ ശ്വാസം എടുക്കാൻ കഴിയുന്നത് തന്നെ വലിയൊരു ആശ്വാസം ആയിരുന്നു.
അൽപ സമയം കഴിഞ്ഞതും മഹീന്തർ അയാളുടെ കുറച്ച് സുഹൃത്തുക്കളെ കൂട്ടികൊണ്ട് വന്നു.
"ചോട്ടു ഡോർ തുറക്കെടാ..." മഹീന്തർ പറഞ്ഞതും ചോട്ടു ഒന്നുകൂടെ ചുറ്റും ഒന്ന് നോക്കിയതിനു ശേഷം ആ ഡോർ രണ്ടും വലിച്ചു തുറന്നു.
വെളിച്ചം ഉള്ളിൽ വീണതും എല്ലാവരും എഴുനേറ്റു, അത്ര നേരം ചെറിയ ഇരുട്ടിൽ ഇരുന്നത്കൊണ്ട് തന്നെ പുറത്തെ കാഴ്ചകളുമായി പൊരുത്തപ്പെടാൻ അവർ കുറച്ച് ബുദ്ധിമുട്ടി.
പുറമെ നിന്ന എല്ലാവരും അവരെ കണ്ട് അലിവോടെ നോക്കി. എല്ലാ കണ്ണുകളിലും പല പല വികാരങ്ങൾ ആയിരുന്നു.
ഹരി വേഗം തന്നെ പുറത്തിറങ്ങി, കൂടെ ജാനകിയും കിഷോറും. പതിയെ ഓരോരുത്തർ ആയി വെളിയിൽ ഇറങ്ങി. ചുറ്റും നിന്ന എല്ലാവർക്കും അവരോട് ചോദിക്കാൻ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവർ അതിന് പറ്റിയ ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല.
അത് മനസ്സിലാക്കി എന്നോണം മഹീന്തർ അവരെ എല്ലാം കൂട്ടി മറ്റാരും കാണാതെ പിൻവശത്തേക്ക് നടന്നു. മഹീന്തർ പറഞ്ഞത് അനുസരിച്ചു അയാളുടെ സുഹൃത്തുക്കൾ വെളിയിൽ നിന്നും അങ്ങോട്ടുള്ള കാഴ്ച മറക്കാനായി അവിടെ രണ്ട് മൂന്ന് ലോറികൾ കൊണ്ടുവന്ന് പാർക്ക് ചെയ്തിരുന്നു അതിനുള്ളിൽ.
രണ്ട് മിനിറ്റ് നടന്നതിനു ശേഷം അവർ ഒരു വീടിന്റെ മുന്നിലായി വന്ന് നിന്നു. ചോട്ടു വേഗം അതിന്റെ വാതിൽ തുറന്നു. എല്ലാവരും ഉടൻ തന്നെ അകത്തേക്ക് കയറി.
ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ ഒരു നടുമുറ്റം ആണ്. ആ നടുമുറ്റത് തന്നെ ഒന്ന് രണ്ട് കയറിന്റെ ചെറിയ കട്ടിൽ. നല്ല ഒതുക്കം ഉള്ളൊരു രണ്ട് നില വീട്. പുറത്ത് നിന്ന് നോക്കുമ്പോൾ പക്ഷേ അകത്ത് ഇത്രയും വിശാലം ആണെന്ന്
💬 Comments
View all comments