Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
സെക്കന്റ്... രണ്ടേ രണ്ട് സെക്കന്റ് മാത്രം ആ ഡോറിന്റെ ഒരു പാളി അയാൾക്ക് മുന്നിൽ തുറന്നടഞ്ഞു. എന്നാൽ അസ്ലന്റെ ഉള്ളിലെ നിരീക്ഷകന് അത് തന്നെ ധാരാളം ആയിരുന്നു. അയാളുടെ കണ്ണുകൾ തിളങ്ങി... ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു.
"ഏത് കടലിനടിയിൽ ഒളിപ്പിച്ചാലും എനിക്ക് വേണ്ടത് ഞാൻ ഇവിടെ നിന്ന് കൊണ്ടുപോയിരിക്കും." അസ്ലന്റെ മനസ്സ് മന്ത്രിച്ചു.
ചോട്ടു വാതിൽ തുറന്ന് ഉള്ളിൽ കേറിയ രണ്ട് സെക്കന്റ് കൊണ്ട് അസ്ലൻ കണ്ടു വീടിന്റെ ടെറസിൽ അലക്കി വിരിച്ചു ഇട്ടിരിക്കുന്ന സ്ത്രീകളുടെ ഡ്രെസ്സുകൾ. അത് കണ്ടപ്പോഴേ മനസ്സിലായി ആ പെൺകുട്ടികൾ ഇതിനുള്ളിൽ തന്നെ ഉണ്ടെന്നു കാരണം തങ്ങളുടെ കസ്റ്റഡിയിൽ അവർ ഉണ്ടായിരുന്നപ്പോൾ അവർ ധരിച്ച ഡ്രെസ്സുകളിൽ ചിലത് ആണ് അയാൾ ഇപ്പൊ അവിടെ കണ്ടത്. അയാളുടെ മനസ്സിലെ പ്ലാനുകൾക്ക് അനക്കം വെച്ച് തുടങ്ങി. ഇന്ന് രാത്രി... ഇന്ന് രാത്രി തന്നെ തൂക്കണം എല്ലാത്തിനേം. അയാൾ മനസ്സിൽ അത് ഉറപ്പിച്ചിരുന്നു. അപ്പോഴേക്കും ചോട്ടു വെള്ളവുമായി എത്തി. ഇനി അയാൾക്ക് ആ വെള്ളം വേണമെന്നില്ല. പക്ഷേ അയാൾ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു.
"ആഹ് ദാ വരുന്നത് ആണ് മഹി ഭായ്." വിജയ് പറഞ്ഞത് കേട്ട് അസ്ലൻ തിരിഞ്ഞു നോക്കി.
മഹീന്തർ ഒരു കാർഡ്ബോർഡ് പെട്ടി ചുമന്ന് വരുന്നു. 6 അടിക്ക് മേൽ പൊക്കവും അതിനൊത്ത വണ്ണവും ഉള്ളൊരു മനുഷ്യൻ. അസ്ലൻ അയാളെ സ്കാൻ ചെയ്യാൻ തുടങ്ങി.
മഹീന്തർ ചോട്ടുവിന്റെയും വിജയുടെയും കൂടെ പരിചയം ഇല്ലാത്ത ഒരാളെ കണ്ട് ഒന്ന് സംശയിച്ചു. എന്നാൽ അത് പുറത്ത് കാണിക്കാതെ തന്നെ അയാൾ അവർക്ക് അരികിലേക്ക് നടന്നടുത്തു.
"ഭായ്... ഇത് ഇർഷാദ് ഭായ്.. മഹി ഭായിയെ കാണാൻ വെയിറ്റ് ചെയ്യുവായിരുന്നു." വിജയ് പറഞ്ഞത് കേട്ട് മഹീന്തർ അസ്ലനെ നോക്കി അധികം തെളിച്ചമില്ലാത്ത ഒരു ചിരി ചിരിച്ചു.
"ആരാണ്? എനിക്ക് മനസിലായില്ല." മഹീന്തർ ഒന്ന് ശങ്കിച്ചു.
"പറയാം, ഭായ് ഈ പെട്ടി വെച്ചിട്ട് വരൂ. നല്ല ഭാരം ഉണ്ടല്ലോ." അസ്ലൻ അത് പറഞ്ഞതും പെട്ടി ചോട്ടുവിന്റെ കയ്യിൽ കൊടുത്ത ശേഷം അവന്റെ കാതിൽ എന്തോ പറഞ്ഞിട്ട് അയാൾ അസ്ലനെ
💬 Comments
View all comments