0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 353

ആയോ?" അവരെയെല്ലാം ചുട്ടെരിക്കാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും അസ്ലൻ വളരെ വിനീതമായി സംസാരിക്കാൻ തുടങ്ങി.

മഹീന്തർ വരുന്നതിന് മുൻപ് ഇവനിൽ നിന്ന് എന്തെങ്കിലും ചോർത്താൻ പറ്റുവോന്നു നോക്കണം. അസ്ലൻ മനസ്സിൽ ഓർത്തു.

"അല്ല നിങ്ങൾ ഇവിടെ ഫുഡ് ഒന്നും ഉണ്ടാക്കില്ലേ?" അസ്ലൻ അവന്റെ ചൂണ്ട എറിഞ്ഞു തുടങ്ങി.

"വല്ലപ്പോഴും... സാധാരണ ഹോട്ടലിൽ പോയി കഴിക്കൽ ആണ് പതിവ്."

"അല്ല അപ്പൊ ഇവിടെ നിങ്ങൾ രണ്ടുപേരും മാത്രേ ഉള്ളോ മഹീന്തറിന്റെ ഫാമിലി ഒക്കെ അപ്പൊ എവിടെ?"

"ഭായിയുടെ ഫാമിലി ഒക്കെ ഞങ്ങൾ തന്നെ ആണ്." വിജയ് പറഞ്ഞ ആ മറുപടി അസ്ലന് അത്ര സുഖിച്ചില്ല എങ്കിലും അയാൾ അത് മുഖത്ത് കാണിച്ചില്ല.

"അല്പം വെള്ളം കിട്ടുവോ കുടിക്കാൻ?" അസ്ലൻ ചോട്ടുവിനോട് ചോദിച്ചത് കേട്ട് വിജയ് അയാളെ ഒന്ന് നോക്കി.

"ഭായ് ഇപ്പൊ കുടിച്ചല്ലേ ഉള്ളു പിന്നേം ദാഹിക്കാൻ തുടങ്ങിയോ?"

"ആഹ് അത് ആ മരുന്നിന്റെ ആണ്, അത് കഴിച്ചാൽ പെട്ടന്ന് വിശപ്പും ദാഹോം ഒക്കെ വരും. ബുദ്ധിമുട്ട് ആണേൽ വേണ്ട കേട്ടോ." തന്റെ ഭാഗം ന്യായികരിക്കാൻ അസ്ലൻ ശ്രമിച്ചു. എന്നാൽ അയാൾക്ക് വേണ്ടി ഇരുന്നത് തന്റെ മുന്നിൽ അടഞ്ഞു കിടക്കുന്ന വാതിലിന് അപ്പുറത്തു എന്താണ് ഉള്ളത് എന്നറിയുക ആയിരുന്നു. അതിന് വേണ്ടി തന്നെ ആണ് അയാൾ ചോട്ടുവിനോട് വീണ്ടും വെള്ളം ചോദിച്ചത്.

ചോട്ടു ഒന്ന് പരുങ്ങി... ആരെങ്കിലും ബെൽ അടിച്ചാൽ ആരാണെന്നു നോക്കി ഉറപ്പ് വരുത്തിയിട്ടേ വാതിൽ തുറക്കാവു എന്നത് ഹരിയുടെയും മഹീന്തറിന്റെയും ഓർഡർ ആണ്. അത്കൊണ്ട് തന്നെ ആണ് താൻ ഡോർ തുറക്കാൻ താമസിച്ചതും. വിജയ്യുടെ കൂടെ പരിചയമില്ലാത്ത ഒരാളെ കണ്ടതുകൊണ്ട് എല്ലാരോടും ശബ്ദം ഒന്നും ഉണ്ടാക്കരുത് എന്ന് പറഞ്ഞിട്ടാണ് അവൻ വന്ന് വാതിൽ തുറന്നത്.

നടുമുറ്റത്ത് തന്നെ ഒരു സൈഡിൽ ആയി അവരെല്ലാം ഇരിക്കുന്നുണ്ട് ഒരു ശബ്ദം പോലും ഉണ്ടാക്കാതെ. ബാക്കി ഉള്ളവർ രണ്ടാമത്തെ നിലയിലും ഉണ്ട്. വെള്ളം കൊടുത്ത് അയാളെ ഒഴിവാക്കി വിടുന്നത് ആണ് ബുദ്ധി എന്ന് തോന്നിയ ചോട്ടു അവരോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് വാതിൽ പതിയെ തുറന്ന് ഉള്ളിലേക്ക് കയറി.

2

💬 Comments

View all comments