Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
തേടി വന്നയാൾ നീ തന്നെ ആണെങ്കിൽ.... ഞാൻ തിരികെ പോകുമ്പോൾ നിന്റെ ജീവൻ കൂടി ഞാൻ കൊണ്ടുപോകും." അസ്ലൻ മനസ്സിൽ ഉരുവിട്ടുകൊണ്ടേ ഇരുന്നു.
അപ്പോഴേക്കും വിജയ് ബെൽ അടിച്ചിരുന്നു. സാജിദും സംഘവും അല്പം മാറി ഇതെല്ലാം കണ്ട് ജാഗ്രതയോടെ നിന്നിരുന്നു. ഏത് നിമിഷവും അസ്ലൻ തങ്ങളെ വിളിക്കാം. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടാവും എന്ന ചിന്തയിൽ ആയിരുന്നു അവർ. എന്നാൽ അസ്ലൻ എടുത്തുചാടി ഒന്നും ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ല. ഇതുവരെ അവർ ഇവിടെ ഉണ്ടെന്ന ഒരു സോളിഡ് എവിഡൻസ് കിട്ടിയിട്ടില്ല. അങ്ങനെ ഒന്ന് കിട്ടിയതിനു ശേഷം മാത്രം ബാക്കി പ്ലാൻ ചെയ്യാൻ ആയിരുന്നു അയാളുടെ താല്പര്യം.
രണ്ട് മൂന്ന് തവണ ബെൽ അടിച്ചതിന് ശേഷം ആണ് കതക് തുറന്നത്.
"എത്ര നേരമായി ചോട്ടു ബെൽ അടിക്കുന്നു ഞാൻ, ചെവി കേക്കില്ലേ നിനക്ക്?" ഡോർ തുറന്ന് വന്ന ചോട്ടുവിനോട് വിജയ് ചോദിച്ചു.
താൻ പ്രതീക്ഷിച്ച ആളെ കാണാതെ അസ്ലന്റെ മുഖം ഒന്ന് വലിഞ്ഞു മുറുകി. ശേഷം അയാൾ സംയമനം പാലിച്ചു.
"ഞാൻ ഉറങ്ങുവായിരുന്നു ബെൽ അടിച്ചത് കേട്ടില്ലെടാ. സോറി.എന്താടാ?"
"ഉവ്വ ഉവ്വ... മഹി ഭായ് എവിടെ? ദേ ഈ പുള്ളി മഹി ഭായിയെ കാണാൻ വന്നതാ." വിജയ് അസ്ലനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അസ്ലൻ ചോട്ടുവിനെ അടിമുടി ഒന്ന് നോക്കി, അവൻ ഉറങ്ങുവായിരുന്നു എന്നാണ് പറഞ്ഞത് എന്നാൽ അത് കള്ളമാണെന്ന് അവന്റെ മുഖം കണ്ടാൽ അറിയാം. ഉറങ്ങിയതിന്റെ ഒരു ലക്ഷണവും അവന്റെ മുഖത്ത് ഇല്ല. മാത്രമല്ല അവന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ രീതിയിൽ തന്നെ ഒരു പന്തികേട് തോന്നി. ഡോർ മുഴുവനായി തുറക്കാതെ ആദ്യം തല മാത്രം ഇട്ട്, ശേഷം ഡോർ അങ്ങനെ തന്നെ പിടിച്ചുകൊണ്ട് ആണ് അവൻ പുറത്തേക്ക് ഇറങ്ങിയത്. എന്തോ ഉള്ളിൽ ഒളിപ്പിക്കുന്ന പോലെ അയാൾക്ക് ഫീൽ ചെയ്തു. അയാളുടെ സംശയങ്ങൾ വീണ്ടും ബലപ്പെട്ട് തുടങ്ങി.
"ഭായ് ഫുഡ് വാങ്ങാൻ പോയി. ഇപ്പൊ വരും. നിങ്ങൾ ആരാണ്?"
"എന്റെ പേര് ഇർഷാദ്, ഞാൻ ഒരു വണ്ടിടെ കാര്യം സംസാരിക്കാൻ ആയി വന്നത് ആയിരുന്നു. മഹീന്തർ പോയിട്ട് ഒത്തിരി നേരം
💬 Comments
View all comments