0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 351

സൗരവിനോട് അടുത്തുള്ള ഹോസ്പിറ്റലിൽ അന്വേഷിക്കാൻ പറഞ്ഞിരുന്നു. അങ്ങനെ സൗരവ് അന്വേഷിച്ചതിന്റെ ഫലം ആയി രണ്ട് കാര്യങ്ങൾ ആണ് മനസ്സിലായത്.

ഒന്ന് ഹരിയെ അഡ്മിറ്റ് ചെയ്തത് KVM ഹോസ്പിറ്റലിൽ ആണെന്നും രണ്ട് ഡിസ്ചാർജ് ചെയ്ത ശേഷം അവൻ താങ്ങിയിരുന്നത് മിഴി എന്ന അവിടുത്തെ സ്റ്റാഫ്‌ നേഴ്സിന്റെ ഫ്ലാറ്റിൽ തന്നെ ആണെന്നും. അത് അസ്ലനെ സംബന്ധിച്ച് വലിയൊരു വഴിത്തിരിവ് ആയിരുന്നു. അത്കൊണ്ട് തന്നെ ആണ് ഇക്കാര്യം സൗരവ് വിളിച്ച് പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാതെ മിഴിയെ തൂക്കാൻ സൗരവിന് നിർദേശം കൊടുത്തത്. അവൻ അത് ഇതിനോടകം വെടിപ്പായി ചെയ്തിരിക്കും. ഈ മല മടക്കിൽ റേഞ്ച് ഇല്ലാത്തത്കൊണ്ട് അയാൾക്ക് സൗരവിന്റെ അപ്ഡേറ്റ്സ് ഒന്നും വന്നിരുന്നില്ല.

അവളെ ജീവനോടെ തന്നെ വേണം എന്നവൻ പ്രത്യേകം പറഞ്ഞിരുന്നു. കാരണം അവളെക്കൊണ്ട് വേണം ഹരിയെ വിളിപ്പിക്കാൻ എന്നയാൾ കണക്ക് കൂട്ടി. അവൾ വിളിച്ചാൽ അവൻ വരും, അവൻ വന്നില്ലേലും അവനെ തങ്ങൾക്ക് ലൊക്കേറ്റ് ചെയ്യാൻ പറ്റും എന്നൊരു ഉറച്ച വിശ്വാസം അസ്ലന് ഉണ്ടായിരുന്നു.

തങ്ങളുടെ ഈ പ്ലാൻ ഫെയിൽ ആയാൽ എടുത്ത് ഉപയോഗിക്കാൻ ഉള്ളൊരു ബ്രഹ്മസ്ത്രം ആയിരുന്നു അയാൾക്ക് മിഴി. അയാളുടെ പ്ലാനുകൾ എന്നും അങ്ങനെ ആയിരുന്നു. എതിരാളികൾ എത്ര ചെറുത്തു നിന്നാലും അതിനെ വെല്ലുന്നൊരു പ്ലാൻ ആയിരിക്കും അയാളുടെ. അസ്ലൻ എന്ന ബുദ്ധിരക്ഷസൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്ത് ചെയ്യുന്ന കാര്യവും ഈ പ്ലാനിങ് തന്നെ ആണ്.

വിജയ് അസ്ലനെയും കൂട്ടി മഹീന്തറിന്റെ വീടിന് മുന്നിൽ എത്തി.

"അല്ല... ഭായിയുടെ പേര് എന്താണ്? അത് പറഞ്ഞില്ലല്ലോ.." വിജയ് പെട്ടന്ന് ആണ് അത് ഓർത്തത്.

"എന്റെ പേര് ഇർഷാദ്." അസ്ലന്റെ മറുപടി ഉടനടി വന്നു.

"ഭായ് ഇതാണ് മഹി ഭായുടെ വീട്."

അസ്ലൻ പെട്ടെന്ന് തന്നെ ആ വീടിന്റെ ഒരു ഏകദേശ രൂപം മനസ്സിൽ ഒപ്പിയെടുത്തു.

"അല്ല പുള്ളി ഇവിടെ ഇല്ലേ? ആരേം കാണുന്നില്ലല്ലോ?"

"മഹി ഭായ് ഇവിടെ ഉണ്ടാരുന്നു, ഞാൻ രാവിലെ കണ്ടിരുന്നു. ബെൽ അടിച്ചു നോക്കാം വെയിറ്റ്." വിജയ് അതും പറഞ്ഞ് മുന്നിലേക്ക് നടന്നു. അസ്ലൻ ജാഗരൂകൻ ആയിരുന്നു അവിടെ തന്നെ നിന്നു.

"മഹീന്തർ... ഞാൻ

💬 Comments

View all comments