0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 350

കേട്ടതും അസ്ലന്റെ പക എരിയാൻ തുടങ്ങി.

"അതാരാ? പുള്ളി ആ വണ്ടി കൊടുക്കുവോ? എവിടെ ഉള്ളതാ?" അസ്ലൻ അറിയാണ്ട് തന്നെ അവന്റെ വായിൽ നിന്നും പല പല ചോദ്യങ്ങൾ വന്നുകൊണ്ടേ ഇരുന്നു.

"പുള്ളി അത് കൊടുക്കുന്ന കാര്യം ഡൗട്ട് ആണ്. പുള്ളിക്ക് ആ വണ്ടിയോട് ഭയങ്കര അറ്റാച്ച്മെന്റ് ആണ്. ആൾടെ വീട് ദേ നിങ്ങൾ ഇങ്ങോട്ട് തിരിഞ്ഞപ്പോ ലാസ്റ്റ് കണ്ട വർക്ഷോപ് ഇല്ലേ അതിന്റെ ബാക്കിൽ ആണ്."

"വിജയ് ഒന്ന് വരുവോ ജസ്റ്റ്‌ അയാളെ ഒന്ന് കാണിച്ച് തന്നാൽ മതി ബാക്കി ഞാൻ അയാളോട് ചോദിച്ച് നോക്കാം നേരിട്ട്." ദേഷ്യം കൊണ്ട് അലറി വിളിച്ച് വിജയുടെ വായിൽ നിന്ന് തന്നെ സത്യങ്ങൾ എല്ലാം ഊറ്റി എടുക്കാൻ അറിയാഞ്ഞിട്ടല്ല, ഇപ്പോൾ സംയമനം പാലിക്കുന്നത് ആണ് എന്തുകൊണ്ടും ബുദ്ധി. തങ്ങളായിട്ട് എല്ലാരുടെയും മുന്നിൽ ഇപ്പൊ ഒരു പ്രശ്നം ഉണ്ടാക്കിയാൽ ഒരുപക്ഷേ ആ പെൺകുട്ടികളെ സംരക്ഷിക്കുന്നവർ ഇത് അറിഞ്ഞാൽ, അവരിവിടെ തന്നെ ഉണ്ടെങ്കിൽ ഉടനെ തന്നെ അവരെ ഇവിടുന്നും മാറ്റാൻ സാധ്യത ഉണ്ട് എന്ന ബോധ്യം അയാൾക്ക് ഉണ്ടായിരുന്നു.

ആ പെൺകുട്ടികളെ ലൊക്കേറ്റ് ചെയ്യുന്നവരെ ഒരു പ്രശ്നവും ഉണ്ടാക്കാൻ പാടില്ല എന്നയാൾ കണക്ക്കൂട്ടി.

"ഞാൻ ആളെ കാണിച്ച് തരാം ബാക്കി ഒക്കെ നിങ്ങൾ തമ്മിൽ ആയിക്കോ.. ഓക്കേ?" വിജയ് പറഞ്ഞതിനോട് അസ്ലൻ ഒട്ടും ആലോചിക്കാതെ തന്നെ യോജിച്ചു. അയാൾക്ക് വേണ്ടതും അത് തന്നെ ആയിരുന്നു.

വെള്ളം കുടിച്ച് ഗ്ലാസ്‌ തിരിച്ചു വെച്ച ശേഷം വിജയ് വീട് പൂട്ടി ഇറങ്ങി. അസ്ലന്റെ ഉള്ളിൽ ഒരേ സമയം ആകാംഷയും പകയും മാറി മാറി വന്നുകൊണ്ടിരിക്കുന്നു.

ഒരുപക്ഷേ ഈ മഹീന്തർ തങ്ങൾ ഉദ്ദേശിച്ച ആൾ അല്ല എങ്കിൽ ഇതുവരെ ചെയ്തത് എല്ലാം വേസ്റ്റ് ആവും എന്ന് മാത്രമല്ല വീണ്ടും അന്വേഷണം ഒന്നെന്നു തുടങ്ങേണ്ടി വരും.

ഇതുവരെ സഞ്ചരിച്ചത് ശെരിയായ ദിശയിൽ തന്നെ ആണ് എന്നൊരു പ്രതീക്ഷ അയാൾക്ക് ഉണ്ടായിരുന്നു. എന്നാൽ അഥവാ ഈ പ്ലാൻ സക്സസ് ആയില്ലെങ്കിൽ അടുത്ത ബാക്കപ്പ് പ്ലാൻ തയ്യാറാക്കാൻ അസ്ലൻ ആൾറെഡി സൗരവിന് നിർദേശം കൊടുത്തിരുന്നു.

ഹരിയുടെ cctv വീഡിയോസ് കണ്ടപ്പോൾ തന്നെ

💬 Comments

View all comments