0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 349

ഇവിടെ തന്നെ ജീവിക്കുന്നത് കൊണ്ട് ഡെയിലി ഇത് തന്നെ കണ്ടല്ലേ വളരുന്നത് അപ്പൊ ചെറിയ പ്രായത്തിൽ തന്നെ ഒരുവിധം പഠിക്കും."

"ഓ.. അത് നന്നായി... വേറൊന്നും അല്ല ഞാൻ ഒരു സെക്കന്റ്‌ ഹാൻഡ് ലോറി എടുക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു. പക്ഷേ എനിക്ക് അതിനെപ്പറ്റി അത്ര ധാരണ ഇല്ല അത്കൊണ്ട് അറിയാൻ വേണ്ടി ചോദിച്ചതാ."

"ആഹ്... ഭായ് വണ്ടി എടുക്കുന്നുണ്ടേൽ അത് നോക്കാൻ പോകുമ്പോ അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടുന്നത് ആണ് നല്ലത് ഇല്ലെങ്കിൽ നമുക്ക് ക്യാഷ് നഷ്ടം ആകും." വിജയ് അയാൾക്ക് സത്യസന്ധമായി മറുപടി നൽകികൊണ്ടേ ഇരുന്നു. എന്നാൽ അവൻ അറിഞ്ഞിരുന്നില്ല അസ്ലന്റെ ചോദ്യങ്ങൾ എത്തി നിൽക്കുന്നത് ഇവിടെ പാർക്ക് ചെയ്തിരിക്കുന്ന അജ്ഞാത ട്രക്കിലേക്ക് ആണെന്ന്.

അപ്പോഴേക്കും അവർ നടന്ന് ഒരു വീടിന്റെ മുന്നിൽ എത്തിയിരുന്നു. അവിടെ നിന്ന് നോക്കിയാൽ ആ ട്രക്ക് അവിടെ പാർക്ക് ചെയ്തിരിക്കുന്നത് കാണാമായിരുന്നു.

"ഭായ് ഇവിടെ നിക്ക് ഞാൻ വെള്ളം എടുത്ത് വരാം." വിജയ് അകത്തേക്ക് കയറിയതും സാജിദ് ബാക്കി ഉള്ളവരെയും കൂട്ടി വരുന്നത് അസ്ലൻ കണ്ടു. അയാൾ അവരെ കൈ പൊക്കി കാണിച്ചു വിലക്കി. അവിടെ നിന്നും മാറി നിൽക്കാൻ ആംഗ്യം കാണിച്ചു. അവർ വീണ്ടും അവിടെ ചുറ്റിപ്പറ്റി നിൽക്കുന്ന കണ്ടതും അസ്ലൻ ഫോൺ എടുത്ത് അവരെ വിളിക്കാനായി നോക്കി. എന്നാൽ അപ്പോഴും റേഞ്ച് ഇല്ലായിരുന്നു. അസ്ലൻ അതുകണ്ടു പല്ലിറുമ്മി. അപ്പോഴേക്കും വിജയ് വെള്ളവുമായി വന്നു.

അസ്ലന്റെ കൂടെ വിജയ് നിൽക്കുന്നത് കണ്ടതും സാജിദും ബാക്കി ഉള്ളവരും കാര്യം മനസ്സിലായപോലെ അവിടെ നിന്നും പെട്ടെന്ന് ആരും കാണാത്ത ഒരിടത്തേക്ക് മാറി നിന്നു.

ഇനി വെച്ച് താമസിപ്പിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കിയ അസ്ലൻ വിജയ്യോട് ആ ട്രക്കിനെ പറ്റി ചോദിക്കാൻ തയ്യാറായി.

"വിജയ്... ദാ ആ കിടക്കുന്ന ട്രക്ക് കണ്ടോ ഞാൻ അത്പോലെ ഒരെണ്ണം എടുക്കാൻ ആണ് ഉദ്ദേശിച്ചത്. നിങ്ങളുടെ ആണോ അത്?" അസ്ലൻ ചൂണ്ടികാണിച്ച സ്ഥലത്തേക്ക് വിജയുടെ കണ്ണ് പോയി.

"എയ്... അത് ഞങ്ങളുടെ അല്ല അത് മഹീന്തർ ഭായിയുടെ ആണ്." മഹീന്തർ ഭായ്...വിജയ്യുടെ വായിൽ നിന്നും ആ പേര്

💬 Comments

View all comments