Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
പുഞ്ചിരി എരിഞ്ഞു. അങ്ങനെ ആണെങ്കിൽ ഇവന് അറിയാൻ പറ്റും ആ വണ്ടി ആരുടെ ആണെന്ന്.
"ഓ.. ഇവിടെ തന്നെ ആണോ. നന്നായി. വിജയ് വേറൊന്നും കൊണ്ടല്ല എനിക്ക് ഒരു സഹായം ചെയ്യണം. എനിക്ക് ഒരു മരുന്ന് കഴിക്കാൻ ഉണ്ട് ഈ സമയത്ത് ഇനി വെള്ളം വാങ്ങാൻ ഞാൻ ആ ഹോട്ടലിന്റെ അവിടെ വരെ നടക്കണം വിജയ്ക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ വീട്ടിൽ നിന്ന് അൽപ്പം വെള്ളം എടുത്ത് തരാവോ പ്ലീസ്?" അസ്ലൻ അവനോട് വളരെ താഴ്മയോടെ ചോദിച്ചു. അങ്ങനെ ഒരു ചോദ്യം കേട്ടാൽ ആരായാലും സഹായിച്ചു പോകും.
"ഓ.. അതിനെന്താ ഭായ്... ഞാൻ എടുത്ത് തരാം. ഒരു സെക്കന്റ് ഞാൻ പുള്ളിയോട് ഒന്ന് പറഞ്ഞിട്ട് വരാം." വിജയ് അസ്ലന്റെ മറുപടിക്ക് കാത്തുനിൽക്കാതെ ഡ്രൈവറിന്റെ അടുത്തേക്ക് നടന്നു.
അസ്ലൻ അത് നോക്കി നിന്നു. അയാൾ പതിയെ പതിയെ തന്റെ പ്ലാനുകൾ ഉണ്ടാക്കാൻ തുടങ്ങി. വിജയ് ഒരു ഡാറ്റാ സോഴ്‌സ് ആണ്. ഇവന്റെ അടുത്ത് നിന്നും ഈ പ്രദേശത്തെ പറ്റിയും ആ വണ്ടിയെ പറ്റിയും ഒക്കെ പറ്റാവുന്ന അത്രേം വിവരങ്ങൾ ചോർത്തി എടുക്കണം. അസ്ലൻ മനസ്സിൽ വിചാരിച്ചു.
വിജയ് അപ്പോഴേക്കും ആ ഡ്രൈവറോട് എന്തോ പറഞ്ഞിട്ട് അസ്ലനെ ചൂണ്ടി കാണിച്ചു. അസ്ലൻ ഒന്ന് ചിരിച്ചു കാണിച്ചതും ഡ്രൈവർ അയാളുടെ കൈ പൊക്കി അഭിവാദ്യം ചെയ്തു. വിജയ് വേഗം നടന്നു അസ്ലന്റെ അടുത്തേക്ക് എത്തി.
"പോകാം ഭായ്.. വരൂ."
വിജയോട് ചോദിക്കേണ്ട ചോദ്യങ്ങൾ അസ്ലൻ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞിരുന്നു.
"ഇവിടെ ഇത്രേം വീടെ ഉള്ളോ വിജയ്? ഒറ്റ ആൾക്കാരെയും കാണാനില്ലല്ലോ ഈ പകൽ സമയത്ത് പോലും." അയാൾ ഒന്നൊന്നായി ചോദിക്കാൻ തുടങ്ങി.
"ഇവിടെ അധികം ആൾക്കാർ ഇല്ല ഭായ്, വർക്ഷോപ്പിന്റെ അപ്പുറത്തെ വശത്താണ് വീടുകൾ കൂടുതൽ ഉള്ളത്. ഇവിടെ ആകെ 4-5 വീടെ ഉള്ളു. പിന്നെ എല്ലാവരും ഇപ്പൊ ജോലിയിൽ ആവും അതാ കാണാത്തത്."
"വിജയ്ക്ക് വണ്ടി പണി ഒക്കെ അറിയുമോ?"
"അതെന്ത് ചോദ്യം ആണ് ഭായ്, അത് ഇവിടെ ഉള്ള മിക്ക ആളുകൾക്കും അറിയാം. അതല്ലേ ഞങ്ങളുടെ ചോറ്. പിന്നെ ഞങ്ങൾ
💬 Comments
View all comments