Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
അധികം ആരെയും കാണുന്നില്ല. പുരുഷന്മാർ മിക്കവരും ഈ വണ്ടിത്താവളത്തിൽ തന്നെ പണി എടുക്കുന്നവർ ആണ്. സ്ത്രീകൾ അതിന് അടുത്ത് ഉള്ള ഹോട്ടലുകളിലോ അല്ലെങ്കിൽ തെരുവോര കച്ചവടമോ നടത്തുന്നവർ ആണെന്ന് അയാൾ ആദ്യത്തെ അന്വേഷണത്തിൽ തന്നെ മനസ്സിലായിരുന്നു.
അധികം വീടുകൾ ഇല്ല ഈ ഭാഗത്ത്, കുറച്ച് സ്ഥലത്ത് വണ്ടികളുടെ കുറെ പാർട്സ് വെറുതെ കൂട്ടി ഇട്ടിരിക്കുന്നു. അയാൾ ചുറ്റും ശ്രദ്ധിച്ചുകൊണ്ട് മുന്നോട്ട് നടന്നു. കുറച്ച് അകലെ ആയി അയാൾക്ക് ഒരു ഇരമ്പൽ കേൾക്കാം. അല്പം കൂടി മുന്നോട്ട് പോയതും അതൊരു ജെസിബിയുടെ ശബ്ദം ആണെന്ന് മനസ്സിലായി. അയാൾ ആ ഭാഗത്തേക്ക് നടന്നു.
ഒടുവിൽ അയാൾ അവിടെ എത്തിച്ചേർന്നു. അധികം ആരെയും അവിടെയും കണ്ടില്ല. ഒരു ഡ്രൈവറും അയാളുടെ സഹായിയും മാത്രം. ജെസിബി വെച്ച് കുഴി എടുക്കുകയാണ്. അസ്ലൻ അവിടെ നിന്ന സഹായി എന്ന് തോന്നിക്കുന്നവനെ അടുത്തേക്ക് വിളിച്ചു. അതുകണ്ട ഡ്രൈവർ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം വീണ്ടും അയാളുടെ ജോലി തുടർന്നു.
ആ പയ്യൻ അരികിൽ വന്നതും അസ്ലൻ അവന്റെ കൂർമ്മബുദ്ധി ഉപയോഗിക്കാൻ തുടങ്ങി. ആ വണ്ടിയുടെ ഡ്രൈവറിനെ പറ്റി അറിയുക അതായിരുന്നു അയാളുടെ ലക്ഷ്യം. അസ്ലൻ ആ പയ്യന്റെ മുന്നിൽ ഒരു പാവത്തിനെ പോലെ അഭിനയിച്ചു. അത് തന്നെ ആയിരുന്നു അയാളുടെ വിജയവും. ഞൊടിയിടയിൽ മാനറിസം മാറ്റാൻ കഴിവുള്ളവൻ ആയിരുന്നു അയാൾ.
"മോനേ ഇതെന്തിനാ ഇവിടെ കുഴി എടുക്കുന്നത്?" അവൻ അടുത്ത് വന്നതും അയാൾ ഒരു കുശലം ചോദിക്കൽ എന്നപോലെ സംസാരിക്കാൻ തുടങ്ങി.
"അത് ആ ഹോട്ടലിലെ വേസ്റ്റ് കളയാൻ ആണ്, മുനിസിപ്പാലിറ്റിയിൽ നിന്ന് ആളുകൾ വന്ന് പറഞ്ഞിട്ട് ചെയ്യുന്നതാ. എന്തേ?"
"എയ് ഒന്നുല്ല ചോദിച്ചെന്നെ ഉള്ളു, ഞാൻ ഇവിടെ എന്റെ വണ്ടി നന്നാക്കാൻ വന്നത് ആയിരുന്നേ.. അപ്പൊ അതിന് കുറച്ച് താമസം ഉണ്ട് അത്കൊണ്ട് ഇവിടെയൊക്കെ ഒന്ന് ചുറ്റി നടക്കുവായിരുന്നു. എന്താ നിന്റെ പേര്?"
"വിജയ്.."
"ഇവിടെ തന്നെ ആണോ വീട് വിജയുടെ?"
"ആഹ് നിങ്ങൾ ഇങ്ങോട്ട് വരുന്ന വഴി എന്റെ വീടിന്റെ മുന്നിൽ കൂടി ആവും വന്നത്" വിജയുടെ മറുപടി കേട്ടതും അസ്ലന്റെ ഉള്ളിൽ ഒരു
💬 Comments
View all comments