0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 1K

അവരുടെ ആ വരവും മുഖത്തെ ഭാവവും ഒക്കെ കണ്ട് അവിടെ ജോലി ചെയ്തുകൊണ്ടിരുന്നവർ തമ്മിൽ തമ്മിൽ ഒന്ന് നോക്കി, ശേഷം ഒരാൾ നടന്ന് അവരുടെ അടുത്തേക്ക് ചെന്നു.

"എന്താ സർ പ്രോബ്ലം വണ്ടിക്ക്?"

"വണ്ടിടെ ഓയിൽ ഒന്ന് മാറ്റണം, പിന്നെ സമയം ഉണ്ടെങ്കിൽ ഒന്ന് സർവീസ് ചെയ്യണം." വിവേക് ആണ് മറുപടി പറഞ്ഞത്. അപ്പോഴും ബാക്കി ഉള്ളവരുടെ കണ്ണുകൾ ചുറ്റും ഓടിക്കൊണ്ട് ഇരുന്നു.

"സർ ഓയിൽ മാറ്റാൻ കുറച്ച് സമയം എടുക്കും ഒന്ന് വെയിറ്റ് ചെയ്യണം. ഓക്കേ?"

"വെയ്റ്റൊക്കെ ചെയ്തോളാം നിങ്ങൾ പണി തുടങ്ങിക്കോ ഞങ്ങൾ ഇവിടൊക്കെ തന്നെ കാണും. കഴിയുമ്പോ വിളിച്ചാൽ മതി." അസ്ലൻ ആ മെക്കാനിക്കിനെ നോക്കി പറഞ്ഞു.

"ശെരി സർ..."

"അബ്ദുൾ ഭായ്, ഈ ബ്ലാക്ക് സ്കോർപിയോ ഓയിൽ ചേഞ്ച്‌ ചെയ്യണം. ടൂൾസ് എടുത്ത് വരുവോ?" മെക്കാനിക്ക് അവിടെ നിന്ന് കൊണ്ട് തന്നെ ഉള്ളിലേക്ക് വിളിച്ച് പറഞ്ഞു.

അത് കേട്ടതും അസ്ലനും വിവേകും മറ്റും അവരുടെ ജോലി തുടങ്ങാനായി വെളിയിലേക്ക് ഇറങ്ങി. അസ്ലൻ പറഞ്ഞത് പോലെ തന്നെ അവർ ഓരോ സ്ഥലവും അരിച്ചു പെറുക്കാൻ തുടങ്ങി. ഇഷ്ടംപോലെ ട്രക്കുകൾ വരുന്ന സ്ഥലം ആയത്കൊണ്ട് തന്നെ അതൊരു വലിയ ഏരിയ ഉണ്ടായിരുന്നു.

പാർക്കിംഗ് ഏരിയ, റെസ്റ്റിംഗ് ഏരിയ ഹോട്ടൽ ഏരിയ എന്നിങ്ങനെ അവർ ഒരു ഇടം പോലും വിടാതെ അരിച്ചു പെറുക്കി. ഒടുവിൽ....

വർക്ക്‌ഷോപ്പ് ഏരിയയിൽ നിന്നൊക്കെ കുറച്ച് മാറി രണ്ടുമൂന്ന് വീടുകളുടെ ഇടയിലെ ഒരു ഇടുക്കിൽ ഒരു ട്രക്ക് കിടക്കുന്നത് അസ്ലന്റെ കൂട്ടാളികളിൽ ഒരുവനായ സാജിദ് കണ്ടു. അവൻ പരിസരം ഒന്ന് ചുറ്റും

💬 Comments

View all comments