Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
അയാൾക്ക് ആ വെള്ളം വേണമെന്നില്ല. പക്ഷേ അയാൾ അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു.
"ആഹ് ദാ വരുന്നത് ആണ് മഹി ഭായ്." വിജയ് പറഞ്ഞത് കേട്ട് അസ്ലൻ തിരിഞ്ഞു നോക്കി.
മഹീന്തർ ഒരു കാർഡ്ബോർഡ് പെട്ടി ചുമന്ന് വരുന്നു. 6 അടിക്ക് മേൽ പൊക്കവും അതിനൊത്ത വണ്ണവും ഉള്ളൊരു മനുഷ്യൻ. അസ്ലൻ അയാളെ സ്കാൻ ചെയ്യാൻ തുടങ്ങി.
മഹീന്തർ ചോട്ടുവിന്റെയും വിജയുടെയും കൂടെ പരിചയം ഇല്ലാത്ത ഒരാളെ കണ്ട് ഒന്ന് സംശയിച്ചു. എന്നാൽ അത് പുറത്ത് കാണിക്കാതെ തന്നെ അയാൾ അവർക്ക് അരികിലേക്ക് നടന്നടുത്തു.
"ഭായ്... ഇത് ഇർഷാദ് ഭായ്.. മഹി ഭായിയെ കാണാൻ വെയിറ്റ് ചെയ്യുവായിരുന്നു." വിജയ് പറഞ്ഞത് കേട്ട് മഹീന്തർ അസ്ലനെ നോക്കി അധികം തെളിച്ചമില്ലാത്ത ഒരു ചിരി ചിരിച്ചു.
"ആരാണ്? എനിക്ക് മനസിലായില്ല." മഹീന്തർ ഒന്ന് ശങ്കിച്ചു.
"പറയാം, ഭായ് ഈ പെട്ടി വെച്ചിട്ട് വരൂ. നല്ല ഭാരം ഉണ്ടല്ലോ." അസ്ലൻ അത് പറഞ്ഞതും പെട്ടി ചോട്ടുവിന്റെ കയ്യിൽ കൊടുത്ത ശേഷം അവന്റെ കാതിൽ എന്തോ പറഞ്ഞിട്ട് അയാൾ അസ്ലനെ നോക്കി.
അസ്ലൻ മനസ്സിലാക്കാൻ ഉള്ളത് എല്ലാം അതിനകം തന്നെ മനസ്സിലാക്കിയിരുന്നു. ഇനി അയാൾക്ക് മഹീന്ദരിനോട് സംസാരിക്കേണ്ട ആവിശ്യം തന്നെ ഉണ്ടായിരുന്നില്ല. പക്ഷേ ഇത്രേം ആയ സ്ഥിതിക്ക് ഇനി ഇയാളോട് ഒന്നും മിണ്ടാതെ കടന്ന് കളഞ്ഞാൽ അത് ഇവർക്ക് സംശയം തോന്നാൻ സാധ്യത ഉണ്ട്.
ഇന്ന് രാത്രി ഈ വീടിനുള്ളിൽ കേറുന്നത് വരെ ഇവർക്ക് മനസ്സിലാവരുത് ഈ അസ്ലൻ അവരുടെ ശ്വാസം ചെല്ലുന്ന ദൂരത്തോളം എത്തീട്ടുണ്ട് എന്നത്. അത് അയാൾക്ക് നിർബന്ധം
💬 Comments
View all comments