0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 1K

ആയിരുന്നു.

"ഹലോ.. എന്റെ പേര് ഇർഷാദ്... ഞാൻ ഇവിടെ എന്റെ വണ്ടി ശെരിയാക്കാൻ വന്നത് ആയിരുന്നു. എനിക്ക് ഒരു ട്രക്ക് എടുക്കാൻ ഉദ്ദേശം ഉണ്ടായിരുന്നു, അപ്പോഴാണ് നിങ്ങളുടെ ട്രക്ക് ഇവിടെ കിടക്കുന്ന കണ്ടത്. എനിക്കും ഇത്പോലെ ഒരെണ്ണം വാങ്ങണം എന്നുണ്ട്. ഭായ്ക്ക് ഇത് കൊടുക്കാൻ താല്പര്യം ഉണ്ടോ എന്നറിയാൻ വന്നത് ആണ്." അസ്ലൻ തന്റെ കഥകൾ മഹീന്ദരിന് മുന്നിൽ നിരത്തി.

"ഓ.. സോറി ഭായ്.. ഞാൻ ഈ വണ്ടി കൊടുക്കുന്നില്ല. അത് എനിക്ക് വെറും വണ്ടി അല്ല എനിക്ക് സ്വന്തം എന്ന് പറയാൻ ആകെ ഉള്ള ഒരാൾ ആണ്. ഭായ്ക്ക് പക്ഷേ താല്പര്യം ഉണ്ടെങ്കിൽ ഞാൻ എന്റെ സുഹൃത്തുക്കളോട് ചോദിച്ചു നോക്കാം."

"മതി... അതുമതി. വല്യ ഉപകാരം." അസ്ലൻ എങ്ങനെ എങ്കിലും ആ സംസാരം ഒഴിവാക്കി അവിടെ നിന്നും പോണം എന്നായിരുന്നു മനസ്സിൽ. അധികം സമയം കളയാതെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. ഇന്ന് രാത്രി തന്നെ തന്റെ മറ്റൊരു മുഖം ഇവിടെ നിക്കുന്നവന്മാർ എല്ലാം കാണേണ്ടി വരും എന്ന് ഓർത്തപ്പോൾ തന്നെ അയാളുടെ കുടിലമനസ്സിൽ ഒരു ചിരി നിറഞ്ഞു.

പിന്നീട് അധികം നേരം അവിടെ നിൽക്കാൻ അയാൾ തയ്യാറായില്ല. മഹീന്തറിനോട് ഒരു സംശയം തോന്നാത്ത വിധം യാത്ര പറഞ്ഞ് വിജയ് ചോട്ടു എന്നിവരോടും പറഞ്ഞിട്ട് അയാൾ വേഗം അവിടെ നിന്നും നടന്നകന്നു. മഹീന്തർ അയാൾ പോയി കഴിഞ്ഞതും ചോട്ടുവിന്റെ കൂടെ ആ പെട്ടിയും എടുത്ത് വിജയ്ഓട് യാത്ര പറഞ്ഞ് അകത്തേക്ക് കയറി വാതിൽ അടച്ചു.

എല്ലാവരും രംഗം ഒഴിഞ്ഞപ്പോൾ മറഞ്ഞു നിന്ന സാജിദും വിവേകും മറ്റുള്ളവരും

💬 Comments

View all comments