Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
വലിയ കാര്യമല്ല. ഇത്ര നേരം നിന്നെയൊക്കെ കൊന്ന് തള്ളണം എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ ഇപ്പൊ നിന്റെ അനിയത്തിയുടെ പെർഫോമൻസ് കണ്ട് ഞാൻ വേറൊരു കാര്യം ഉറപ്പിച്ചു. ഇവൾ ജീവിക്കും, ഇവിടെ അല്ല ഏതെങ്കിലും ചുവന്ന തെരുവിൽ അത് കാണാൻ നീ ജീവിച്ചിരിക്കണം അതാണ് ഞാൻ ഇനി നിങ്ങൾക്ക് തരാൻ പോകുന്ന ശിക്ഷ." ആദ്യത്തെ ഒരു അമ്പരപ്പ് മാറിയതും അസ്ലൻ സംസാരിച്ചു തുടങ്ങി.
അത് കേട്ട ഹരി മുഷ്ടി ചുരുട്ടി അവന്റെ ദേഷ്യം കടിച്ചമർത്തി.
"ശിക്ഷ ഒക്കെ വിധിക്കാൻ വരട്ടെ. ആദ്യം നീ ഇവിടെ നിന്ന് രക്ഷപ്പെടണം. അത് എന്തായാലും ഞങ്ങൾ ജീവിച്ചു ഇരിക്കുമ്പോൾ നടക്കില്ല. നീ ഞങ്ങളെ തേടി എത്തിയത് അല്ല അസ്ലൻ... ഞങ്ങൾ ആണ് നിന്നെ ഇങ്ങോട്ട് എത്തിച്ചത്. നിനക്കായുള്ള കാത്തിരിപ്പിൽ ആയിരുന്നു ഞങ്ങൾ എല്ലാവരും.
ശെരിയാണ്... നീ ഒരു ബുദ്ധിരാക്ഷസൻ തന്നെ ആണ്. നിന്നെ ഒരിക്കലും ഞങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്തിട്ടില്ല. അത്കൊണ്ട് തന്നെ ആണ് നിന്നെ കുടുക്കാൻ നിന്റെ പ്ലാനിനും മുകളിൽ ഞങ്ങൾ ഒരു പ്ലാൻ ഒരുക്കിയത്. അത് വിജയിച്ചു എന്നതിനുള്ള തെളിവ് ആണ് 10 പേരുമായി ഇരുളിന്റെ മറവ് പറ്റി വന്ന നീ ഇപ്പൊ ഒറ്റക്ക് ഞങ്ങൾ ഇത്രേം പേരുടെ മുന്നിൽ വെളിച്ചത്ത് നിൽക്കുന്നത്." ഹരിയുടെ വാക്കുകൾ കേൾക്കും തോറും അസ്ലന്റെ കണ്ണുകൾ കുറുകി.
"എന്റെ ഏട്ടാ.. ഇങ്ങനെ നെടുനീളൻ ഡയലോഗ് അടിച്ചാൽ ഒന്നും ഇവന് മനസ്സിലാവില്ല. ഇവനിപ്പോഴും ഇതെങ്ങനെ സംഭവിച്ചു എന്നുള്ള ചിന്തയിൽ തന്നെ ആണ്. ആ സർപ്രൈസ് ഏട്ടൻ തന്നെ അങ്ങ് പൊളിക്ക്. അത് കഴിഞ്ഞ് വേണം എനിക്ക് ഇവനോട് രണ്ട് പറയാൻ." ജാനകി പല്ലിറുമ്മി.
അസ്ലൻ ചുറ്റും നോക്കി. ആരുടേയും മുഖത്ത് ഭയം കാണാൻ അയാൾക്ക് കഴിഞ്ഞില്ല. പ്രത്യേകിച്ച് മൂന്ന് മാസത്തിനു മുകളിൽ തന്റെ ഒരു നിഴലനക്കം കണ്ടാൽ തന്നെ ഭയന്ന് നിലവിളിച്ചിരുന്ന ആ പെൺകുട്ടികളുടെ മുഖത്ത് ഇപ്പൊ ഭയം എന്ന വികാരമേ ഇല്ല. മറിച്ച് എന്തും നേരിടും എന്നുള്ള ആത്മധൈര്യം ആണ്. അത് അയാളെ വല്ലാതെ അലോസരപ്പെടുത്തി.
ഇത്ര നാൾ തന്റെ ഇരകളുടെ ഭയം ആയിരുന്നു
💬 Comments
View all comments