Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
അയാൾക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജം. എന്നാൽ അവൻ മറന്നുപോയ ഒരു കാര്യം ഉണ്ട്, ഭയന്ന് ഭയന്ന് ഒരുനാൾ ആ ഭയം ഇല്ലാതാവുന്ന ഒരു കാലം വരും എല്ലാവർക്കും. ആ നിമിഷം മുതൽ അവർ മരണത്തെ പോലും ഭയക്കില്ല. സർവൈവൽ എക്സിസ്റ്റൻസ്... ജീവിക്കാൻ വേണ്ടി ഉള്ള പോരാട്ടം. അത് ആ പെൺകുട്ടികൾ തുടങ്ങിക്കഴിഞ്ഞു.
"പ്ഫാ... നിർത്തെഡി... എന്റെ കയ്യിൽ ഞെരിഞ്ഞു ഒടിഞ്ഞു നിന്നത് മറന്നിട്ടില്ലല്ലോ നീ അല്ലേ?? നേരം ഒന്ന് ഇരുട്ടി വെളുത്തു എന്ന് വെച്ച് അസ്ലൻ ഇപ്പോഴും പഴേ അസ്ലൻ തന്നെ ആണ്. ഒറ്റക്ക് വെട്ടിപ്പിടിച്ചു ഉണ്ടാക്കിയത് ആണ് ഞാൻ എല്ലാം. അത്കൊണ്ട് നിന്നോടൊക്കെ പൊരുതാൻ ഞാൻ ഒറ്റക്ക് മതി... എന്താ സംശയം ഒണ്ടോ നിനക്ക്?? ദേഷ്യം കൊണ്ട് അയാൾ വിറക്കുന്നുണ്ടായിരുന്നു. എന്നാൽ അതേ സമയം ഇത് എങ്ങനെ സംഭവിച്ചു എന്നൊരു ആശയക്കുഴപ്പം അപ്പോഴും അയാൾക്ക് ഉണ്ടായിരുന്നു.
മഹീന്തർ : "ഹ.. ചൂടാവതെടാ നായെ.... നിനക്ക് ഇനി ഇവിടെ നിന്നൊരു തിരിച്ചുപോക്ക് ഇല്ല അസ്ലൻ... നീ എന്ന ചെകുത്താന്റെ കഥ ഇവിടെ തീരും. തീർക്കും ഞങ്ങൾ. അതിന് മുൻപ് നീ അറിയണം ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്ന്. കഥ മുഴുവൻ അറിഞ്ഞിട്ട് വേണം നീ മരിക്കാൻ. അത് എന്തിനാണ് എന്നറിയുമോ?? മരിക്കും മുന്നേ നീ അറിയണം നീ ഒരു വട്ട പൂജ്യം ആണെന്ന്. നിന്നെക്കാൾ വലിയ ആളുകളും ഈ ഭൂമിയിൽ ഉണ്ടെന്ന് കേട്ടോഡാ..."
ഹരി :"കഥ പറയാൻ ദേ കിഷോർ ബെസ്റ്റ് ആണ്. പറഞ്ഞ് കൊടുക്കെടാ കേട്ട് രസിക്കട്ടെ അവൻ. " ഹരി തോളിൽ ഒന്ന് തട്ടിയതും കിഷോർ മുന്നിലേക്ക് കയറി നിന്ന് അസ്ലനെ ഒന്ന് പുച്ഛത്തോടെ നോക്കി. ശേഷം പറഞ്ഞു തുടങ്ങി. കിഷോറിന്റെ വാക്കുകളിലൂടെ...
ഒരാഴ്ച്ചക്ക് മുന്നേ ഉള്ളൊരു പ്രഭാതം... അസ്ലനെ കുറിച്ച് കിഷോറിൽ നിന്നും മറ്റുള്ളവരിൽ നിന്നെല്ലാം അറിഞ്ഞ കാര്യങ്ങൾ വെച്ച് ഹരി ഒരു പ്ലാൻ ആസൂത്രണം ചെയ്തു. അത് വിവരിക്കാൻ ആയി എല്ലാവരും ആ നടുമുറ്റത്തു ഒത്തുകൂടി.
"ഞാൻ ഇപ്പൊ പറയാൻ പോകുന്ന കാര്യങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും അതേപോലെ അക്‌സെപ്റ്റ് ചെയ്യാൻ പറ്റണം എന്നില്ല.
💬 Comments
View all comments