Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
മയക്കി വണ്ടിയിൽ കേറ്റി സ്ഥലം വിട്ടിരുന്നു.
**************
ഇതേ സമയം അസ്ലൻ ആ ട്രക്കിന് വേണ്ടി നാസിക്കിന്റെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കികൊണ്ട് ഇരുന്നു. അങ്ങനെ മണിക്കൂറുകൾ വീണ്ടും കടന്ന് പോയി. അവർക്ക് പ്രത്യേകിച്ച് തുമ്പ് ഒന്നും കിട്ടിയിരുന്നില്ല. അത് അവനെ കുറച്ചൊന്നുമല്ല അലട്ടിയത്. അസ്ലന്റെ അടുത്തേക്ക് പോവാൻ തന്നെ കൂടെ ഉള്ളവർ ഭയപ്പെട്ടിരുന്നു.
അസ്ലൻ സീറ്റിൽ ചാരി ബാക്കിലേക്ക് കണ്ണടച്ച് കിടന്നു മനസ്സിനെ ഒന്ന് ശാന്തമാക്കി. മനസ്സ് തെല്ലോന്ന് അടങ്ങിയതും അയാൾ ആ വണ്ടി സഞ്ചരിക്കാൻ സാധ്യത ഉള്ള പോസ്സിബിലിറ്റീസ് മനസ്സിൽ അനലൈസ് ചെയ്യാൻ തുടങ്ങി.
"മൊബൈൽ സിഗ്നൽ വെച്ച് നോക്കിയാൽ ആ വണ്ടി നാസിക്ക് ടൗണിൽ. നാസിക്ക് ടൗണിൽ നിന്നും പോകാവുന്ന സ്ഥലങ്ങൾ പലതാണ്. ഒന്ന് മുംബൈ... അത് പോകാൻ ചാൻസ് ഇല്ല കാരണം മുംബൈ പോകാൻ ആയിരുന്നു എങ്കിൽ അവർക്ക് നാസിക്ക് വരേണ്ട കാര്യം ഇല്ല ലോണാവാലയിൽ നിന്ന് നേരിട്ട് പോയാൽ പെട്ടെന്ന് എത്തും.
രണ്ടാമത് സൂറത്... ഗുജറാത്ത്. അതിനും ചാൻസ് കുറവ് ആണ്, കാരണം അങ്ങോട്ട് പോവാൻ ആണേലും മുംബൈ വഴി പോണത് ആണ് എളുപ്പം.
മൂന്നാമത് മധ്യ പ്രദേശ്... അങ്ങോട്ട് കടക്കണം എങ്കിൽ അവർ നാസിക്ക് ടച്ച് ചെയ്യണ്ട ആവിശ്യം ഇല്ല. നാസിക്ക് എത്തുന്നതിന് മുന്നേ തന്നെ നേരിട്ട് മധ്യപ്രദേശിലേക്ക് കടക്കാം." അസ്ലൻ ഓരോന്നായി കണക്ക് കൂട്ടി. അൽപ സമയത്തിന് ശേഷം അയാളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞത് കണ്ട് കൂട്ടാളികൾക്ക് ഒരു ആശ്വാസം തോന്നി. കാരണം അവർക്ക് അറിയാം അയാളെ... അയാളുടെ അസാമാന്യ ചിന്താശക്തിയെ. അയാൾ എപ്പോഴൊക്കെ
💬 Comments
View all comments