0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 375

സൗരവ്...." അസ്ലൻ നടുങ്ങി വിറച്ചുപോയി. അതുവരെ ഇല്ലാതിരുന്ന ഒരു തണുപ്പ് അവനെ പൊതിയുംപോലെ തോന്നി അവന്.

"പക്ഷേ അപ്പൊ... മിഴി? അവളെ അവർ തൂക്കും എന്ന് പറഞ്ഞതാണല്ലോ?" അസ്ലൻ മനസ്സിൽ ഓർത്തു.

അപ്പോഴേക്കും ആ പെൺകുട്ടികളുടെ ഇടയിൽ നിന്നും രണ്ട് പേർ നടന്നു മുന്നിലേക്ക് വന്നു. അസ്ലന് അവരെ മനസ്സിലായില്ല. അത് തിരിച്ചറിഞ്ഞ ഹരി അവരെ അവന് പരിചയപ്പെടുത്തി.

"ഇതാണ് നീ പറഞ്ഞ മിഴി... ഇത് പൂജ. എന്റെ ഫ്രണ്ട്സ് ആണ്. കിഷോർ പറയാത്ത ചെറിയൊരു ടെയിൽ എൻഡ് കൂടെ ഈ കഥയ്ക്ക് ഉണ്ടായിരുന്നു അത് ഞാൻ തന്നെ നിനക്ക് പറഞ്ഞു തരാം.

പൂനെയിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയ ഇൻഫർമേഷൻ വെച്ച് നിന്റെ ടീം രണ്ടായിട്ട് സ്പ്ളിറ്റ് ചെയ്തു എന്ന് അറിഞ്ഞപ്പോഴേ എനിക്ക് ഡൗട്ട് അടിച്ചു. അതുകൊണ്ടാണ് സൗരവിന്റെ നീക്കം വാച്ച് ചെയ്യനായി അവരോട് പറഞ്ഞത്. അവർ അത് ഭാഗിയായി ചെയ്തു. അവർ ലോണാവാല സ്റ്റേഷൻ പരിസരത്തെ CCTV നോക്കുന്നു എന്ന് അറിഞ്ഞപ്പോഴേ അവരുടെ ലക്ഷ്യം ഞാൻ ആയിരിക്കും എന്ന് എനിക്ക് മനസ്സിലായി.

പിന്നെ നീ ഒരു പരമ ചെറ്റ ആയത്കൊണ്ട് നീ എന്ത്‌ ചെയ്യും എന്നെനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് ഞങ്ങളുടെ ആൾക്കാരോട് തന്നെ മിഴിയെ അവിടെ നിന്ന് മാറ്റാൻ ഞാൻ പറഞ്ഞത്. നീ അവളെ തേടി പോകും എന്നെനിക്ക് തോന്നി. അത് തന്നെ സംഭവിച്ചു. സൗരവിന്റെ ടീം അവിടെ എത്തുന്നതിന് മുന്നേ തന്നെ ഞങ്ങളുടെ ആളുകൾ മിഴിയെ അവിടെ നിന്നും തൂക്കി ബോണസ് ആയിട്ട് പൂജയെയും കിട്ടി.

അപ്പോഴേക്കും നീ ഞങ്ങൾ കണ്ട്രോൾ ചെയ്യുന്ന ഏരിയയിൽ എത്തിയിരുന്നു. നീ ഇവിടെ എത്തിയാൽ പിന്നെ നിനക്ക് പുറം ലോകവുമായി ഒരു കോൺടാക്റ്റും ഉണ്ടാവരുത് എന്ന് ഞങ്ങൾക്ക് നിർബന്ധം ആയിരുന്നു. കാരണം അങ്ങനെ നീ ഇവിടെ ഉണ്ടെന്നൊക്കെ വേറെ ആരെങ്കിലും അറിഞ്ഞാൽ അവർ നിന്റെ മണം പിടിച്ചു വരും. നിന്റെ കഥ ഇതോടെ തീരണം.

നീ ശ്രദ്ധിച്ചോ എന്നറിയില്ല നാസിക്ക് കടന്നപ്പോഴേക്കും നിങ്ങളുടെ എല്ലാം ഫോണിന്റെ റേഞ്ച് പോയിരുന്നു. ഇവിടെ എത്തിയ ശേഷവും നിങ്ങൾക്ക് റേഞ്ച് ഇല്ലായിരുന്നു. അത്കൊണ്ടാണ്

💬 Comments

View all comments