Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
പക്ഷേ അത് കഴിഞ്ഞ് ഈ പ്ലാനിൽ ഒരു ട്വിസ്റ്റ് ഉണ്ടായി, നീ പ്ലാൻ ഉണ്ടാക്കാൻ എടുത്ത ഹോട്ടൽ റൂം. അവിടെയും ഞങ്ങളുടെ ആളുകൾ ആണ് നിന്നെ വരവേറ്റത്. നിനക്ക് തന്ന റൂമിൽ അവർ ചെറിയൊരു ഫോൺ ഓൺ ആക്കി വെച്ചിരുന്നു. അതിൽ നിന്ന് ഇങ്ങോട്ട് കാൾ ചെയ്ത് അത് ആ റൂമിൽ മറച്ചുവെച്ചതിനു ശേഷം ആണ് നിനക്ക് റൂം തന്നത്. അത്കൊണ്ട് തന്നെ നിന്റെ പ്ലാൻ ഞങ്ങൾ ഇവിടിരുന്നു കേട്ടു.
പക്ഷേ സത്യം പറയാല്ലോ...അങ്ങനെ ഒരു സംഭവം ഉണ്ടാവും എന്ന് ഞങ്ങൾ തന്നെ കരുതിയില്ല. കാശ് കൊടുക്കുമ്പോ നിന്റെ കൂടെ എന്ത് തന്തയില്ലാഴികയ്ക്കും നിൽക്കുന്ന ദേ ബോധം ഇല്ലാതെ ഈ കിടക്കണവന്മാരെ പോലെ അല്ലടാ ഇവിടുള്ളവർ.... കശുകൊടുത്തു വാങ്ങാൻ പറ്റാത്ത പലതും ഉണ്ട് ഈ ഭൂമിയിൽ. അതാണ് നിന്നെപ്പോലെ ഉള്ളവർ ആദ്യം മനസ്സിലാക്കേണ്ടത്.
ആദ്യം മുകളിലെ ഗ്രിൽ തുറന്ന് അകത്ത് കയറിയവനെ ഞങ്ങൾ കയ്യോടെ തൂക്കി ഇൻജെക്ഷൻ കൊടുത്തു. പിന്നെ ഞങ്ങൾ തന്നെ ആണ് പോയി മുന്നിലെ ഡോർ തുറന്ന് കൊടുത്തത്. പാവം ഇരുട്ടിൽ ആരാണ് തുറന്ന് തന്നത് എന്ന് പോലും അറിയാതെ ഓടി ഉള്ളിലേക്ക് വന്നവന്മാരെ നിമിഷങ്ങൾക്കുള്ളിൽ തന്നെ ഞങ്ങൾ പൂട്ടി.
ബാക്കി ഇനി പറയണ്ടല്ലോ അല്ലേ... എല്ലാം നിനക്ക് മനസ്സിലായി കാണും എന്ന് വിശ്വസിക്കുന്നു. ബുദ്ധിരാക്ഷസൻ അല്ലേ നീ.
അങ്ങനെ ഒരു നാട് മുഴുവൻ നിന്റെ വരവ് കാത്തിരുന്നു ഇവിടെ. അതിനിടയിലേക്ക് ആണ് നീ വന്ന് പെട്ടത്. ഇനി നീ പറ നീ ഇവിടെ നിന്ന് തിരിച്ചു പോകും എന്ന് നിനക്ക് ഇപ്പോഴും തോന്നുന്നുണ്ടോ
💬 Comments
View all comments