0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 383

മഹീന്തറുമായി സംസാരിച്ചിരുന്നു.

പൂനെ എത്തി അവരെയെല്ലാം ഇറക്കി മഹീന്തറും ചോട്ടുവും എല്ലാവരെയും കെട്ടിപിടിച്ചു യാത്ര പറഞ്ഞു ലോഡ് എടുക്കാനായി പുറപ്പെട്ടു. കിഷോറിന് റെയിൽവേ സ്റ്റേഷൻ പോകണ്ടത് കൊണ്ട് അവനും അവരുടെ കൂടെ തന്നെ പോയി. ദൂരെ ആണെങ്കിലും ഒരു വിളിക്കപ്പുറം അവരെല്ലാം ഉണ്ടാവും എന്ന് ഹരിക്ക് അറിയാമായിരുന്നു.

ഹരിയും ജാനകിയും മിഴിയുടെ നിർബന്ധം കൊണ്ട് അവളുടെ റൂമിൽ 1 ദിവസം തങ്ങാൻ ഉള്ള പ്ലാനിൽ ആയിരുന്നു. എല്ലാം മറന്ന് ഒരു ദിവസം അടിച്ചു പൊളിക്കാം എന്ന് എല്ലാവരും വിചാരിച്ചു. പൂജയും അവിടെ തന്നെ തങ്ങി.

എല്ലാവരും കുളിയൊക്കെ കഴിഞ്ഞു രാത്രി ബാൽക്കണിയിൽ ഒത്തുകൂടി ഓരോ കഥകൾ പറഞ്ഞു ഇരുന്നു.

മിഴി : "ഹരി... നിനക്ക് ഇപ്പൊ എന്തെങ്കിലും ഓർമ്മ ഉണ്ടോ? ഇവളുടെ കൈ അല്ലാതെ വേറെ എന്തെങ്കിലും?" മിഴിയുടെ ചോദ്യം കേട്ട് ജാനകി ഹരിയെ നോക്കി.

ഹരി : "ഓർമ്മ.... ഇല്ല.. ഇതുവരെ ഒന്നും ഇല്ല. ഇനിയിപ്പോ വന്നില്ലേലും സാരമില്ല എനിക്ക് ഇവളെ കിട്ടിയല്ലോ അതുമതി. ഇനി ഓർമ്മ ഒക്കെ വരുമ്പോ വരട്ടെ അതൊക്കെ ഞാൻ ഇപ്പൊ ആലോചിക്കാറേ ഇല്ല. അല്ല അതുപോട്ടെ, എന്താ നിന്റെ പ്ലാൻ? വീട് തിരിച്ചു പിടിക്കണ്ടേ നമ്മക്ക്?"

മിഴി : "മ്മ്.. പിടിക്കണം... കാനഡക്ക് പോണം എന്നാലേ നടക്കു. ഒരു ജോബ് ഏകദേശം സെറ്റ് ആയിട്ടുണ്ട് കിട്ടിയാ മതിയാരുന്നു. അമ്മയെ ആ അനാഥലയത്തിൽ ആരുമില്ലാത്ത ഒരാളെ പോലെ കാണുന്നത് ഓർക്കാനെ വയ്യ." മിഴി കണ്ണ് തുടച്ചു.

ജാനകി : "ചേച്ചി... ഞാൻ ഇപ്പൊ ഒരു തീരുമാനം എടുക്കാൻ പോകുവാണ്. ചേച്ചി ഒടക്ക് പറയരുത്." എല്ലാവരും ജാനകിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു.

"ചേച്ചിടെ അമ്മയെ ഞങ്ങൾ ഞങ്ങളുടെ വീട്ടിൽ നിർത്തിക്കോട്ടെ? പെട്ടെന്ന് വേണ്ട എന്ന് പറഞ്ഞേക്കരുത്. ആലോചിക്ക്. ഞങ്ങൾക്ക് ആരും ഇല്ല ചേച്ചി. പ്രത്യേകിച്ച് ഒരു അമ്മയുടെ സ്നേഹം ഒന്നും അധികം ഞങ്ങൾക്ക് കിട്ടീട്ടില്ല. അത്കൊണ്ട് ചേച്ചി പോയി വരുന്നവരെ എങ്കിലും... പ്ലീസ്.. പറ്റില്ലാന്ന് പറയല്ലേ. പൊന്ന് പോലെ നോക്കിക്കോളാം ഞങ്ങൾ... ഏട്ടാ ഏട്ടനും പറ ചേച്ചിയോട്."

പൂജ : "മിഴി അത് നല്ലൊരു

💬 Comments

View all comments