Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
മിഴിയേയും പൂജയെയും നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
അവർ അപ്പോഴും കഥ ഒന്നും മനസിലാവാതെ നിന്ന് ആട്ടം കാണുകയായിരുന്നു. തങ്ങളെ റൂമിൽ നിന്നും തട്ടിക്കൊണ്ടു വന്നവർ ഒരു ലോറിയിൽ ആണ് ഇങ്ങോട്ട് കടത്തിക്കൊണ്ട് വന്നത്. വരുന്ന വഴി തന്നെ അവർ ഇതിനെപറ്റി ഒക്കെ ഒരു ഏകദേശ രൂപം തന്നിരുന്നു. എന്നാൽ നേരിട്ട് കാണുമ്പോൾ ഉള്ള അവസ്ഥ ഇത്ര ഭീകരം ആണെന്ന് അവർ കരുതിയില്ല.
അപ്പോഴേക്കും അസ്ലന്റെ കൂട്ടാളികൾ പലരും ഉണർന്നിരുന്നു എന്നാൽ അവരെക്കൊണ്ട് കുറച്ച് സമയത്തേക്ക് ഒന്നിനും പറ്റില്ല കാരണം അത്ര കൂടിയ ഡോസ് ആയിരുന്നു ഇൻജെക്റ്റ് ചെയ്തത്. മഹീന്തറും ചോട്ടുവും വിജയ് ഉം കൂടി അവരെയെല്ലാം കയ്യും കാലും കെട്ടിപ്പൂട്ടി ഇട്ടു.
അസ്ലൻ ഒന്ന് ചലിക്കാൻ പോലും ആവാതെ തനിക്ക് ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ ശില പോലെ നിന്നു. രക്ഷപെടാൻ ഉള്ള സർവ്വ പഴുതും ഇവർ അടച്ചു. ഇവർ പറഞ്ഞത് പോലെ ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവില്ല. ആകാശത്തോളം ഉയർന്നു പറന്നാലും ഒരുനാൾ നമ്മൾ തിരിച്ചു മണ്ണിൽ തന്നെ വരും.
"സ്വപ്നം കണ്ട് നിക്കാതെ നടക്കെട അങ്ങോട്ട്." ചോട്ടു അസ്ലന്റെ മുതുകിൽ തള്ളി മുന്നോട്ട് നടത്തി. അവന്റെ കൂട്ടാളികളെയും കൂടെ നടത്തി, കൂടെ തന്നെ ബാക്കി എല്ലാവരും നടന്നു പുറത്തേക്ക്. പുറത്തേക്ക് ഇറങ്ങിയ അസ്ലനും കൂട്ടരും പുറത്തെ ജനത്തിരക്ക് കണ്ട് സ്തംഭിച്ചു പോയി.
"കണ്ടോ... ഇവരൊക്കെയാണ് ഞങ്ങളുടെ കൂടെ തന്നെ നിന്നെ കുടുക്കാനായി നിന്നത്. ഇതിൽ നീ നിന്റെ വണ്ടിടെ ഓയിൽ മാറ്റാൻ കൊടുത്ത വർക്ഷോപ്കാരൻ മുതൽ നീ സിഗരറ്റ് വളിച്ച പെട്ടിക്കടയിലെ ചേട്ടൻ വരെ ഉണ്ട്.
💬 Comments
View all comments