0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 1.1K

പെട്ടെന്ന് അങ്ങനെ മരിക്കാൻ പാടില്ല അത്കൊണ്ട് ദേ ഇത് പിടിച്ചോ ഈ ജാനകിയുടെ സമ്മാനം..." ജാനകി ഒരു സർജിക്കൽ ബ്ലേഡ് അസ്ലന്റെ രണ്ട് കൈ തണ്ടയിലും ആഞ്ഞു വീശി... രക്തം അവളുടെ മുഖത്തേക്ക് ചീറ്റി തെറിച്ചു. അസ്ലൻ നടന്നത് വിശ്വസിക്കാൻ ആവാതെ ജാനകിയെ നോക്കി.

ജാനകി അവന്റെ മുഖത്തു നോക്കി ഒന്ന് ചരിച്ചു ശേഷം അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അസ്ലൻ ഒരു ആർത്ത നാദത്തോടെ ആ കുഴിയിലേക്ക് വീണു. അവിടെ നിന്ന് അവൻ മുകളിലേക്ക് കയറാൻ ശ്രമിക്കും തോറും അവന്റെ കയ്യിൽ നിന്ന് ചോര ഒലിച്ചുകൊണ്ടേ ഇരുന്നു. ഇതെല്ലാം കണ്ട് നിന്ന അവന്റെ കൂട്ടാളികൾ മരണത്തെ മുന്നിൽ കണ്ട് നിന്ന് വിറച്ചു.

അവർക്കും ജാനകി കരുതി വെച്ചത് അതെ ശിക്ഷ തന്നെ ആയിരുന്നു. അവളെ കൂടാതെ ആ കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റു പെൺകുട്ടികളും മുന്നിലേക്ക് വന്ന് ആ സർജിക്കൽ ബ്ലേഡ് വെച്ച് അവരെ തലങ്ങും വിലങ്ങും വെട്ടി മുറിച്ചു ശേഷം ആ കുഴിയിലേക്ക് തള്ളിയിട്ടു. മരണ ഭയം കൊണ്ടുള്ള അവരുടെ കരച്ചിൽ ഒരു നേർത്ത തേങ്ങലായി മാറുന്ന വരെ അവർ കാത്തിരുന്നു.

അപ്പോഴേക്കും ഡ്രൈവർ ജെസിബിയുടെ എൻജിൻ ഓൺ ആക്കിയിരുന്നു. നിമിഷ നേരത്തിനുള്ളിൽ ആ എടുത്ത മണ്ണെല്ലാം തിരികെ കുഴിയിലേക്ക് അയാൾ തള്ളി. അതോടെ അസ്ലന്റെയും കൂട്ടാളികളുടെയും നേർത്ത തേങ്ങൽ വരെ ഇല്ലാണ്ടായി. ഒരു ചെറു കാറ്റ് അവരെയെല്ലാം തഴുകി കടന്ന് പോയി.

*****************************************

രണ്ട് ദിവസങ്ങൾക്ക് ശേഷം....

ഹരി : "ഭായ്... എല്ലാം സെറ്റ് അല്ലേ?"

മഹീന്തർ : "നീ ഇത് എത്രാമത്തെ തവണയാണ്

💬 Comments

View all comments