0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 1.1K

അടക്കാൻ പറ്റാതെ വരുന്നു, ജപ്തിയുടെ വക്കിൽ എത്തുന്നു. അതേപോലെ നാട്ടിൽ എവിടെയോ ഉള്ള ഞങ്ങൾ പൂനെ എത്തുന്നു എന്റെ ഓർമ്മ പോകുന്നു, ഞാൻ നിങ്ങൾക്ക് അരികിൽ എത്തുന്നു, നിന്റെ വീട് ജപ്തി ആവുന്നു നീ എന്നോട് അങ്ങനെ ഒക്കെ പറയുന്നു ഞാൻ ഇറങ്ങി പോകുന്നു വീണ്ടും ഇവളെ കണ്ട് മുട്ടുന്നു... അസ്ലനെ തീർക്കുന്നു."

ഹരി അത്ഭുതത്തോടെ പറഞ്ഞു നിർത്തി.

"ഹോ എന്നാലും ഈ പൂച്ചയെ പോലെ ഇരിക്കണ പെണ്ണ് അവനെ ആ സർജിക്കൽ ബ്ലേഡ് കൊണ്ട് എന്ത്‌ വെട്ടാണ് വെട്ടിയത്. സമ്മതിക്കണം മോളേ നിന്നെ... തൊഴുതു ഞാൻ." പൂജ ജാനകിയെ തൊഴുതു. അത് കണ്ട് എല്ലാവരും ചിരിച്ചു.

മഹീന്തർ : " ആഹ് പിന്നെ പറയാനുള്ള കഥകൾ ഒക്കെ ഇവിടെ നിന്ന് പറഞ്ഞു തീർത്തേക്കണം, ഈ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ നമ്മളൊക്കെ പഴേ ആൾക്കാർ ആയി മാറണം. വെറുതെ എവിടേലും നിന്ന് നാക്കിട്ടടിച്ചു അവസാനം പോലീസ് ഒന്നും തപ്പി വരരുത്.

കിഷോർ : " എയ്... ഇതൊക്കെ ഞങ്ങൾ ഒരു അത്ഭുതം കൊണ്ട് പറയുന്നത് അല്ലേ.. അവൻ ഒക്കെ ചാകേണ്ടത് തന്നെ ആണ്. ഭായ് പേടിക്കണ്ട ഇവിടെ നിന്ന് ഇറങ്ങിയാൽ പിന്നൊരു അക്ഷരം ഇതിനെപറ്റി ആരും സംസാരിക്കില്ല പോരെ. "

മഹീന്തർ : "ആഹ് ശെരി ശെരി... എന്നാ പിന്നെ പാക്ക് ചെയ്തോ നമ്മക്കും ഇറങ്ങിയേക്കാം. ഞാൻ ചോട്ടുനെ വിളിച്ചു വരാം. നിങ്ങൾ റെഡി ആയി നിക്ക്." മഹീന്തർ അത് പറഞ്ഞു പുറത്തേക്ക് ഇറങ്ങി.

ഹരി : "എന്നാ നിങ്ങൾ പോയി റെഡി ആവു ജാനി

💬 Comments

View all comments