Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
വാടി നമുക്കും പോയി റെഡി ആവാം." അവരെല്ലാം അവിടെ നിന്നും പിരിഞ്ഞു റൂമിലേക്ക് പോയി.
ഹരി കുളിച്ചു ഇറങ്ങിയതും ജാനകി കട്ടിലിൽ എന്തോ ആലോചിച്ചു ഇരിപ്പുണ്ട്.
ഹരി : "നീ എന്താ ഈ ആലോചിച്ചു കൂട്ടണേ? അവൻ ചത്തു ഇനിം അതൊന്നും ഓർക്കണ്ട."
ജാനകി : "ഏട്ടന് മിഴി ചേച്ചിയെ ഇഷ്ടമാണോ?"
ഹരി : "ങേ..? എന്താ പറഞ്ഞേ?"
ജാനകി : "ഞാൻ ചോദിച്ചത് എന്താണെന്നു ഏട്ടൻ കേട്ടു. ഉത്തരം പറ." അവളുടെ ചോദ്യം കേട്ട് ഹരി ഒന്ന് ആലോചിച്ചു. ശേഷം അവൾക്കരുകിൽ വന്ന് കട്ടിലിൽ ഇരുന്നു അവളെ ചേർത്ത് പിടിച്ചു.
ഹരി : "അവൾ നല്ല കുട്ടിയാടി...നല്ല മനസ്സ് ആണ് അവൾക്ക്. ചെറിയ പ്രായത്തിൽ തന്നെ അവൾക്ക് താങ്ങാൻ പറ്റാത്ത അത്ര പ്രശ്നങ്ങൾ അവൾക്കുണ്ട് പക്ഷേ അതിലൊന്നും തളരാതെ നിൽക്കുന്ന അവളെ എനിക്ക് ഇഷ്ടം ആണ്. പക്ഷേ അത് നീ വിചാരിക്കും പോലത്തെ ഇഷ്ടം അല്ല. ഫ്രണ്ട്ഷിപ്പ് ആണ്. ഒരുപക്ഷേ ഒരു പ്രണയത്തെക്കാൾ ഏറെ എനിക്ക് അവളുടെ ഫ്രണ്ട്ഷിപ്പ് ആണ് ഇഷ്ടം. അത് അങ്ങനെ തന്നെ ഇരിക്കട്ടെ.
അവൾക്ക് ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് അതിനൊക്കെ കൂട്ടായി ഒരു നല്ല ഫ്രണ്ടായി ഞാനും ഉണ്ടാവും അവളുടെ കൂടെ. ഭാവിയിൽ എന്താകും എന്നറിയില്ല ബട്ട് ഇപ്പൊ ഇങ്ങനെ ആണ്.. അതിൽ ഞാൻ ഹാപ്പിയാണ്." ഹരി അത് പറഞ്ഞു കഴിഞ്ഞതും ജാനകി അവന്റെ തലയിൽ തലോടി അവനെ ചേർത്ത് പിടിച്ചു.
***************************************
എല്ലാവരും വണ്ടിയിൽ കയറി യാത്രയായി... പോകുന്നതിന് മുൻപ് ഹരിയും ജാനകിയും കിഷോറും ചെന്ന് ഓരോരുത്തരോടും
💬 Comments
View all comments