0%

Chapter Title : ഓർമ്മക്കായ്‌ [Angel]

Author : Kambikathakal Read All Parts 122

ഓർമ്മക്കായ്‌ Ormakkayi | Author : Angel

ജനാലയിലൂടെ അരിച്ചരിച്ചു വരുന്ന നേർത്ത വെളിച്ചത്തിനിടയിൽ കർട്ടൻ വകഞ്ഞു മാറ്റി ജനലഴികളിലൂടെ ആകാശത്തേക്ക് വെറുതെ നോക്കി നിൽക്കുകയായിരുന്നു മനുശങ്കർ.

മനുവേട്ടാ.......

പിന്നിൽ നിന്നാരോ വിളിച്ചുവോ... മുറിയ്ക്കുള്ളിലെ ഇരുട്ടിൽ ആരുമില്ലെന്ന് ഉറപ്പായിട്ടും മിഴികൾ ഇടംവലം ആരെയോ വെറുതെ തിരിയുമ്പോഴും കേട്ട ശബ്ദം മായയുടേതാണെന്ന്‌ തിരിച്ചറിയാൻ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ...

മായ.......

എന്തേ ഇപ്പോഴിങ്ങനെയൊരു തോന്നലിന് കാരണമെന്നാലോചിക്കുമ്പോഴേയ്ക്കും അല്ലെങ്കിലും താനെപ്പോഴാണ് അവളെ ഓർക്കാതിരിന്നിട്ടുള്ളത് എന്ന മറുചോദ്യം ഹൃദയത്തിൽ നിന്നു തന്നെ ഉയർന്നതാണെന്ന് അവനു മനസിലാവുന്നുണ്ടായിരുന്നു...

പതിയെ നടന്നു വന്ന് ബെഡിലിരുന്ന് ഒരു സിഗരറ്റിനു തിരി കൊളുത്തുമ്പോൾ ഉള്ളിലെന്തോ നീറിപ്പുകയുന്നുണ്ടായിരുന്നു... ഇന്നത്തെ രാത്രി തനിയ്ക്കിനി ഉറങ്ങാനാവില്ലെന്നു മനസിലാക്കിയോ എന്തോ മനു പതിയെ കൈയ്യെത്തിച്ച് മുറിയിലെ ലൈറ്റിട്ടു. വൃത്തിയായി അടുക്കിവെച്ചിരുന്ന ഭിത്തിയലമാരയിലെ പുസ്തകങ്ങൾക്കിടയിലൂടെ പരതി 'മായ' എന്ന് പുറംചട്ടയിൽ ഭംഗിയായി എഴുതിയ ഒരു ഡയറി, കൈപ്പിടിയിലൊതുക്കുമ്പോൾ ഡയറിയ്ക്കുള്ളിലെ നൂറാവൃത്തി വായിച്ച വരികൾക്കൊപ്പം മനസ് പിന്നോട്ട് പായുവാൻ തുടങ്ങിയിരുന്നു.

**********************************

- കോളേജിൽ സീനിയറായ ശേഷമുള്ള ആദ്യത്തെ ഫ്രഷേഴ്സ് ഡേയാണ്. കഴിഞ്ഞ വര്ഷം സീനിയേഴ്സിന്റെ കയ്യിൽ നിന്ന് കിട്ടിയ പണിയോർത്തപ്പോൾ ഒരെണ്ണത്തിനെ പോലും വെറുതെ വിടരുതെന്നു തോന്നി. എന്തോ ഇത്തവണ ഫ്രഷേഴ്സ് ഡേയിലേയ്ക്കുള്ള മുഴുവൻ ഉത്തരവാദിത്തങ്ങളും സെക്കന്റിയേഴ്സിനെയാണ് ഏല്പിച്ചിരിക്കുന്നത്. അങ്ങനെ ഓരോരുത്തരുടെയും പേരും സ്വഭാവവും വെച്ച് എന്ത് പണിയാണ് കൊടുക്കേണ്ടതെന്ന് തീരുമാനിയ്ക്കാനുള്ള ചുമതല മനുവിനും അശ്വിനും നാലഞ്ച് സുഹൃത്തുക്കൾക്കുമായിരുന്നു...

അങ്ങനെ തങ്ങളെ ഏല്പിച്ച ജോലി ഭംഗിയായി നിർവഹിയ്ക്കുന്നതിനിടയിലാണ് മായ എന്ന പേരിൽ മിഴികളുടക്കി നിന്നത്...

പേരിൽ നിന്നു തന്നെ ഒരു നാടൻ പെൺകുട്ടിയുടെ രൂപം, മനസിൽ വരച്ചിട്ടു കൊണ്ടാണ് കൂട്ടുകാരോട് ഇവളേതാടാ ഞാനറിയില്ലല്ലോ എന്നു ചോദിച്ചത്.

അത് നീ ജെനീറ്റയുടെ പിന്നിൽ നിന്ന് മാറാത്ത കൊണ്ടാണ് കാണാതിരുന്നത് എന്ന അശ്വിന്റെ കമന്റിനും കൂട്ടുകാരുടെ ചിരിയ്ക്കും ഒപ്പം പ്രണവിന്റെ മറുപടിയും വന്നു. .

"അവളെന്റെ വീടിനടുത്തുള്ളതാടാ.... പാവം...

പ്രണവ് ഒരു നിമിഷം നിർത്തിയപ്പോൾ കൂട്ടുകാരൊക്കെ അവന്റെ മുഖത്തേയ്ക്ക് നോക്കി ഇരിയ്ക്കുകയായിരുന്നു. ഇന്നു വരെ പെൺവർഗത്തെ പറ്റി നല്ലൊരു വാക്ക്. പറഞ്ഞിട്ടില്ലാത്ത അവനിൽ നിന്ന് അങ്ങനൊന്നു കേട്ടതിന്റെ അതിശയം പുറത്ത് കാണിയ്ക്കാതെ മനു വേഗം ചാടിക്കയറി ചോദിച്ചു...

എന്താടാ അവള് പാവാന്ന് പറഞ്ഞേ?

പ്രണവ് ഒരു പുച്ഛത്തോടെ മനുവിനെ നോക്കിയേ ശേഷം പിറുപിറുത്തു, പെണ്ണെന്നു കേട്ടാൽ അപ്പോഴേ ഭ്രാന്താണ്, ഒന്നു പോടാ...

ഇതിൽ കൂടുതലൊന്നും പ്രണവിൽ നിന്നു ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് മനു

💬 Comments

View all comments