0%

Chapter Title : ഓർമ്മക്കായ്‌ [Angel]

Author : Kambikathakal Read All Parts 226

മനസിൽ വരച്ചിട്ടു കൊണ്ടാണ് കൂട്ടുകാരോട് ഇവളേതാടാ ഞാനറിയില്ലല്ലോ എന്നു ചോദിച്ചത്.

അത് നീ ജെനീറ്റയുടെ പിന്നിൽ നിന്ന് മാറാത്ത കൊണ്ടാണ് കാണാതിരുന്നത് എന്ന അശ്വിന്റെ കമന്റിനും കൂട്ടുകാരുടെ ചിരിയ്ക്കും ഒപ്പം പ്രണവിന്റെ മറുപടിയും വന്നു. .

"അവളെന്റെ വീടിനടുത്തുള്ളതാടാ.... പാവം...

പ്രണവ് ഒരു നിമിഷം നിർത്തിയപ്പോൾ കൂട്ടുകാരൊക്കെ അവന്റെ മുഖത്തേയ്ക്ക് നോക്കി ഇരിയ്ക്കുകയായിരുന്നു. ഇന്നു വരെ പെൺവർഗത്തെ പറ്റി നല്ലൊരു വാക്ക്. പറഞ്ഞിട്ടില്ലാത്ത അവനിൽ നിന്ന് അങ്ങനൊന്നു കേട്ടതിന്റെ അതിശയം പുറത്ത് കാണിയ്ക്കാതെ മനു വേഗം ചാടിക്കയറി ചോദിച്ചു...

എന്താടാ അവള് പാവാന്ന് പറഞ്ഞേ?

പ്രണവ് ഒരു പുച്ഛത്തോടെ മനുവിനെ നോക്കിയേ ശേഷം പിറുപിറുത്തു, പെണ്ണെന്നു കേട്ടാൽ അപ്പോഴേ ഭ്രാന്താണ്, ഒന്നു പോടാ...

ഇതിൽ കൂടുതലൊന്നും പ്രണവിൽ നിന്നു ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് മനു പിന്നെ അവനോട് ഒന്നും ചോദിക്കാൻ നിന്നില്ല... രണ്ടുദിവസത്തെ അവന്റെയും അശ്വിന്റെയും ശ്രമഫലമായി മായയെ ആദ്യമായി നേരിൽ കാണുമ്പോൾ ഒരു വർഷമായി താൻ പിന്നാലെ നടന്നു വളക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ജെനീറ്റയെ മനസ്സിൽ നിന്നേ മായ്ച്ചു കളഞ്ഞിരിന്നു...

പിന്നീടുള്ള ദിവസങ്ങൾ മായയുടെ പിന്നാലെ ആയിരുന്നു പലരോടുമായി തിരക്കിയപ്പോൾ മായ തൻറെ കുടുംബത്തിൻറെ നിലയ്ക്കും വിലയ്ക്കും ഒത്തുചേരുന്ന ഒരു വീട്ടിലെ പെൺകുട്ടി അല്ല എന്നവനു ബോധ്യമായിട്ടു കൂടി വിട്ടുകൊടുക്കാൻ തയ്യാറാവാതെ പിന്നാലെ നടന്നു ഇഷ്ടമാണെന്ന് പറയിപ്പിച്ചു.

ഏതോ സുഹൃത്ത് മുഖേന അവളുടെ വീട്ടിൽ ഈ ബന്ധത്തെ പറ്റി അറിഞ്ഞപ്പോഴാണ് അവളുടെ അച്ഛൻ മനുവിന്റെ വീട്ടിലെത്തി കാര്യം തിരക്കുന്നത്. ഒടുവിൽ സത്യാവസ്ഥ അറിയാൻ വേണ്ടി ഇരുവരെയും വിളിച്ച് ചോദിയ്ക്കുമ്പോൾ മനു പറഞ്ഞു, ഇവളെനിക്കൊരു . . .

💬 Comments

View all comments