Chapter Title : ഓർമ്മപ്പൂക്കൾ 4 [Nakul]
പറഞ്ഞു നിർത്തി. " ഞാൻ ഇവിടെ നിന്ന് മനപ്പൂർവ്വം പോകുന്നതിൻ്റെ കാരണം പ്രമീള ചോദിച്ചില്ലേ. നി കാരണമാണ് ഞാൻ പോകുന്നത് . പറഞ്ഞല്ലോ,ഞാൻ ഗംഗയായാണ് നിന്നെ കാണുന്നത്. എത്ര ശ്രമിച്ചിട്ടും അങ്ങനെയല്ലാതാക്കാൻ കഴിയുന്നില്ല. എൻ്റെ സമനില തെറ്റി പോകും .
ഞാൻ ഭ്രാന്തനായി പോകും. എൻ്റെ മനസ്സും ശരീരവും നിയാകുന്ന എൻ്റെ ഗംഗക്കു വേണ്ടി കൊതിക്കുകയാണ്. മെഡിക്കൽ സയൻസ് പഠിച്ച എനിക്കറിയാം എന്റെ ഈ പോക്ക് അപകടത്തിലേക്കാണെന്ന് ". ഡോക്ടർ പറഞ്ഞു നിർത്തി . അദ്ദേഹം കിതയ്ക്കുന്നുണ്ടായിരുന്നു. വല്ലാത്തൊരു വീർപ്പുമുട്ടലോടെ അമ്മ ഡോക്ടർ പറയുന്നത് കേട്ടിരിക്കുകയാണ് .
മേശയുടെ വലിപ്പിൽ നിന്ന് ഒരു ബ്രൗൺ പാക്കറ്റ് എടുത്ത് അമ്മയ്ക്ക് നേരെ നീട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു " ഇത് വാങ്ങൂ. ഇത് നിനക്കുള്ളതാണ്. പക്ഷേ ഇവിടെ വച്ച് തുറക്കരുത്". അമ്മയത് ഒരു യന്ത്രം പോലെ കൈനീട്ടി വാങ്ങി . അമ്മയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഡോക്ടർ പറഞ്ഞു. "ഇനി നമ്മൾ കാണില്ല. കാണാതിരിക്കട്ടെ .
പൊക്കോളൂ". അമ്മ ഡോക്ടർ കൊടുത്ത പാക്കറ്റുമായി പോകാനായി എഴുന്നേറ്റു . സാവധാനം ഡോക്ടർ മാധവനെ നോക്കി പറഞ്ഞു . " ഒരാളെ പ്രാണൻ പോലെ സ്നേഹിച്ചു തുടങ്ങാൻ ഒരു നിമിഷം മതി എന്നല്ലേ ഡോക്ടർ പറഞ്ഞത്, നമുക്കിടയിൽ ഒരു രാവിൻ്റേയും പകലിൻ്റെയും സമയമുണ്ട്." . മറുപടിക്ക് കാത്ത് നിൽക്കാതെ അമ്മ വാതിൽ ചാരി പുറത്തിറങ്ങി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼രാത്രിയെ വെള്ളി വെളിച്ചത്തിലാഴ്ത്തി കിഴക്കൻ മാനത്ത് ഒരു കൊള്ളിയാൻ മിന്നി. അടുത്ത നിമിഷം ഭൂമിയുടെ അടിത്തറയിളക്കുന്ന ഇടിയും ..
ആ പ്രദേശം മുഴുവൻ ഇരുട്ടിൽ ആയിരുന്നു. പേമാരിയുടെ
💬 Comments
View all comments