Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]
ലീലയും രാമനും തമ്മിൽ . പ്രായം തന്നെയാണ് അതിൽ പ്രധാനം.
മറ്റ് വിഭവങ്ങൾ എടുക്കാൻ രാമൻ അകത്തേക്ക് പോയി. പോയതല്ല വീശിയ കാറ്റിൽ പറന്നു പോയതാണ് എന്ന് തോന്നും . അത്ര മെലിഞ്ഞതാണ് അയാൾ . വയലറ്റ് സാറ്റിൻ നൈറ്റിയിൽ ലീല തിളങ്ങി .വിളങ്ങി.
" ഈ MT -5 എന്ന് പറഞ്ഞലെന്താ "അമ്മയുടെ സംശ്ശയം
ലീല മുന്നിൽ വെച്ച ,കൊച്ചു ഓട്ടുരുളിയിൽ നിന്ന് ചൂടുള്ള ബീഫ് ഫ്രൈ കോരി എൻ്റെ ഇലയിലേക്ക് ഇട്ടു കൊണ്ട് അമ്മ ചോദിച്ചു. ബീഫിൽ നിന്ന് കുരുമുളകിന്റെയും ജീരകത്തിന്റെയും വെളിച്ചെണ്ണയിൽ മൊരിഞ്ഞ സവാളയുടേയും തേങ്ങാക്കൊത്തിൻ്റേയും മണം പരന്നു.
" അത് ഫോറസ്റ്റ് കാര് കാട്ടാനകൾക്കിടുന്ന കോഡ് നമ്പരാണ് മേഡം " .
അമ്മ തന്റെ ഇലയിലേക്കും രണ്ട് കൈയിൽ ബീഫ് കോരിയിട്ടു. ബീഫ് അമ്മയുടെ ഒരു വീക്ക്നെസ്സ് ആണ്. എല്ലാ മലയാളികളേയും പോലെ !.
ലില തുടർന്നു , MT - 5 എന്ന് പറഞ്ഞാൽ മലയാറ്റൂർ ടസ്ക്കർ 5 " .
അകത്തുനിന്ന് മീൻകറിയും മീൻ ഫ്രൈയും ഇടിയിറച്ചിയും ഒക്കെയായി രാമൻ തിരിച്ചുവന്നു.
"ഫോറസ്റ്റുകാരായിട്ടുള്ള ഇടപെഴകല് കാരണം ഇമ്മാതിരി കാര്യമൊക്കെ നല്ല നിശ്ചയാണ് ലീലയ്ക്ക്" . അയാൾ കൊണ്ടുവന്ന സാധനങ്ങൾ മേശപ്പുറത്ത് നിരത്തുന്നതിനിടെ പറഞ്ഞു. അതിൽ നിന്ന് കൈപുണ്യത്തിന്റെ ഗന്ധമുയർന്നു.
ഒരു കാസറോൾ തുറന്ന് അയാൾ മൊരിഞ്ഞ ചൂടുള്ള പൊറോട്ട എടുത്ത് എൻ്റെയും അമ്മയുടെയും ഇലയിൽ ഓരോന്നു വെച്ചു. .ഓർക്കാപ്പുറത്ത് അമ്മ രാമനോട് ചോദിച്ചു " ജവാൻ എന്തിയെ ?''നമ്മുടെ ജവാൻ ? രാമനും ലീലയും ഞാനും ഒരുമിച്ച് ഞെട്ടി.രാമനും ലീലയും പരസ്പരം നോക്കിയപ്പോൾ ഞാൻ അമ്മയെയും രാമനെയും നോക്കി .രാമൻ എന്നേയും.
"അല്ല ..അത് പിന്നെ ..അതൊരു കാടൻ സാധനമാ. ഞങ്ങള് ....ഇവിടുത്തെ ഈ മഴയും തണുപ്പും... അതൊന്നു മാറ്റാൻ ജവാനെ പറ്റൂ " . അയാൾപരുങ്ങുന്നത് കണ്ട് ലീല പറഞ്ഞു " അതു കൊള്ളൂല .ചാത്തനാ "
"ലീല പോയി ജവാന് ഒരു സല്യൂട്ട് ഒക്കെ കൊടുത്തു കൂട്ടി കൊണ്ട് വാ .നമുക്ക് ഒന്ന് നോക്കാം. എന്നാ മുടിഞ്ഞ
💬 Comments
View all comments