Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]
രാമൻകുട്ടിയാ സാറെ. നേരത്ത വിളിച്ചില്ലേ സാറ് '"
" അറിയാം .എന്താ കാര്യം " . ഞാൻ ചോദിച്ചു.
" എത്താറായോ സാറെ ?
" നാല് കിലോമീറ്ററാ കാണിക്കുന്നേ ഒരു പത്തിരുപത് മിനിറ്റിനുള്ളിൽ എത്തും ". ഞാൻ അറിയിച്ചു.
"എല്ലാം റെഡിയാ കേട്ടോ . മീൻ പൊഴ മീനാ കിട്ടിയേ പക്ഷേ ഫ്രഷാ. മുളകിട്ടതും വറത്തതും ഉണ്ട്. ബാക്കിയെല്ലാം പറഞ്ഞപോലെ തന്നെ റെഡിയാ. "
" കൊള്ളാം ചേട്ടാ "
" ശരി സാറെ. അമ്മയുള്ളതോണ്ട് മറ്റേതൊന്നും വേണ്ടല്ലോ? ഒരു ഫുള്ള് ജവാൻ റമ്മേയുള്ളു ഇവിടിപ്പം'". രാമൻകുട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു.
" വേണ്ട ചേട്ടാ. എത്താറാവുമ്പോൾ വിളിക്കാം ". ഞാൻ ഫോൺ കട്ട് ചെയ്തു.
" അയാള് എന്ത് ചോദിച്ചപ്പഴാ റോയി വേണ്ടാന്ന് പറഞ്ഞേ"?' ഞാൻ ഫോൺ കട്ട് ചെയ്ത ഉടനെ അമ്മ ചോദിച്ചു. ഞാൻ അമ്പരന്നു
" ഇതൊക്കെ ശ്രദ്ധിച്ചോണ്ടിരുന്നാണോ ഡ്രൈവ് ചെയ്യുന്നേ".
" റോയി പറ " അമ്മ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും ചോദിച്ചു.
" ഡ്രിങ്ക് '! .....അമ്മയുള്ളതോണ്ട് വേണ്ടല്ലോ എന്ന് . ഒരു ഫുള്ള് റം ഉണ്ട് പോലും. എതോ വില കുറഞ്ഞ സാധനം! . അതാ വേണ്ടാന്ന് പറഞ്ഞേ. പുറകില് ജിന്നും ടോണിക്കും കിടപ്പുണ്ട്. വേണേൽ ". ഞാൻ പറഞ്ഞു.
" അയാളെ നിരാശപ്പെടുത്തണ്ടായിരുന്നു റോയ്. ഒന്നുമില്ലേലും ഈ രാത്രിയിലും മഴയിലും അയാൾ നമുക്ക് വേണ്ടി എന്തെല്ലാം വെച്ചുണ്ടാക്കി. കൂടെ ഇതും കരുതി. നമ്മള് വാങ്ങുമെന്ന പ്രതിക്ഷയിലാവും ചോദിച്ചത് " .
ഞാനൊന്നും മിണ്ടിയില്ല. ചില ദിവസങ്ങളിൽ
💬 Comments
View all comments