Chapter Title : ഓർമ്മയിലെ കശുമാവിൻ തോട്ടം [ തേക്ക്മരം ]
ഷീല ആകെ പരിഭ്രമിച്ചു ...അവൾ അവനെ ബലമായി അകറ്റി . വേണ്ട ...നീ വീട്ടിലോട്ടു ചെല്ല് ..ഇതൊന്നും നടക്കില്ല " അവൾ അവിടെ നിന്നും എണീറ്റു പോയി , അഖിൽ ആകെ തകർന്ന അവസ്ഥയിൽ എത്തി . പിന്നെ കശുമാവിൻ തോട്ടത്തിൽ ഒന്നും പോയില്ല . രണ്ട് ദിവസം കഴിഞ്ഞപ്പോൾ അമ്മു വന്നു " ഉണ്ണിയേട്ടാ ...ഉണ്ണിയേട്ടൻ നാളെ കളിക്കാൻ വരണം എന്ന് ഷീലചേച്ചി പറഞ്ഞു " അവൾ വന്നു പറഞ്ഞു പോയി എന്ത് പിണ്ണാക്കിനു ആവോ ചെല്ലാൻ പറയുന്നേ ...സോറി പറയാൻ ആകും ..എന്നാലും ചെന്നു നോക്കാം " അടുത്ത ദിവസം അവൻ കുട്ടികളുടെ കൂടെ തോട്ടത്തിൽ പോയി ,ഷീല അവിടെ ഇരിപ്പുണ്ട് ..ഇവനെ കണ്ടപ്പോൾ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു " നീ എന്തേ രണ്ടു ദിവസം ഇങ്ങോട്ട് വരാഞ്ഞത് "
"എനിക്ക് ഒരു മൂഡ് ഉണ്ടായില്ല " അവനും കുറച്ചു ദേഷ്യത്തിൽ തന്നെ പറഞ്ഞു " നിനക്ക് എന്നോട് ഇത്ര ഇഷ്ടം ആണോ ???" അവൾ ചോദിച്ചു " അതെ ..." അവൾക്കു ചിരി വന്നു .. "ഡാ പൊട്ടാ അടുത്ത കൊല്ലം എന്റെ കല്യാണം നടത്തും വീട്ടുകാർ ..നിനക്ക് സ്വന്തം കാലിൽ നിൽക്കാൻ മിനിമം 5 കൊല്ലം എടുക്കും...പിന്നെ നീ എങ്ങനെ എന്നെ കല്യാണം കഴിക്കും " " അതൊന്നും എനിക്കറിയില്ല ...എനിക്ക് ചേച്ചീനെ ജീവൻ ആണ് ...എനിക്ക് ചേച്ചീനെ കല്യാണം കഴിക്കണം " അവൻ മുഖത്തു നോക്കാതെ പറഞ്ഞു
" ആണോ ശരി ...എന്നാ എനിക്കും ഇഷ്ടം ആണ് "
💬 Comments
View all comments