Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 2 [അധീര]
പെട്ടെന്ന് തന്നെ പുതിയ വസ്ത്രം മാറി ഒരു ത്രീ ഫോർത്തും മറ്റൊരു ടീ ഷർട്ടും ധരിച്ചു.. അവൾ അവർക്കിടയിലേക്ക് വന്നു.
അവൾ തീരെ പ്രതീക്ഷിക്കാത്ത കാഴ്ച ആണ് അവിടെ അനഘയെ കാത്തിരുന്നത്.
ജസ്റ്റിൻ ഏകദേശം അടിച്ചു ഓഫ് ആയിരുന്നു..തല ഒരു വശത്തെക്ക് തൂക്കിയിട്ട് കിടക്കുന്നു . ഷാരോൺ ഫോണിൽ റീൽസ് തുടരെ തുടരെ സ്ക്രോൾ ചെയ്ത് കളിക്കുന്നു.. അവനും ഏകദേശം ഓഫ് ആയ മട്ട് ആണ്..!! സ്മിത കുറച്ചു അപ്പുറത്ത് നിന്ന് ഫോൺ വിളിക്കുന്നു.
ഇത്രയും ലേറ്റ് ആയിട്ടും തന്നെ ആരും തിരക്കാത്തതിന്റെ കാരണം അവൾക്ക് മനസിലായി. എന്നാൽ ജീവയെ മാത്രം ഒറ്റ നോട്ടത്തിൽ അവൾ കണ്ടില്ല.
അവളിൽ നേരിയ ആശ്വാസം വീണു. പക്ഷെ അവൻ പോയെന്ന് ഉറപ്പാക്കാൻ ആയിട്ടില്ല.
"ഞാൻ ഇച്ചായനെ അകത്തു കൊണ്ട് പോവാട്ടോ.." അവൾ ആരോടെന്നില്ലാതെ പറഞ്ഞു.
" എന്നാ ഞങ്ങൾ ഇറങ്ങിയേക്കുവാ.. സമയം ഇത്ര ആയില്ലേ. പോരാത്തെന്ന് മഴേം ഉണ്ടെന്ന് തോന്നുന്നു.."
ഷാരോൺ ഫോൺ ലോക്ക് ചെയ്ത് എഴുനേറ്റു.
സ്മിതയൊട് പോകാം എന്ന് ആംഗ്യം കാണിച്ചു.
" ഞാനും കൂടി പിടിക്കാം.. അനഘ.."
" വേണ്ടാ ഷാരോൺ..! കുഴപ്പല്ല ഇത്ര ദൂരല്ലേ ഉള്ളു. ഞാൻ നോക്കിക്കോളാം "
സഹായം നിരസിച്ചു അവൾ ജസ്റ്റിനെ തോളിൽ കയ്യിട്ട് പിടിച്ചു ഉയത്താൻ ശ്രെമിച്ചു. എന്നാൽ അവന്റെ ഭാര കൂടുതൽ കൊണ്ട് അനഘ മുന്നോട്ട് നടന്നതും ഒരു വശത്തേക്ക് വീഴാൻ പോയി.
അനഘയുടെ കയ്യിൽ നിന്നും വേച്ച് പോയതും
പെട്ടെന്ന് ഒരു കൈ കൊണ്ട് ജസ്റ്റിനെ ജീവ
പുറകോട്ട് വലിച്ചു.. അവന്റെ കരുത്ത് ഉറ്റ കൈകൾ കൊണ്ട് ജസ്റ്റിനെ ഉയർത്തി എടുത്തു.. ശേഷം മറു വശത്ത് തോളിൽ കൂടി തലയിട്ട് പൊക്കി
" ഞാനും പിടിക്കാം.. വാ.. ജസ്റ്റി അളിയാ വീഴല്ലെ ഞാൻ പിടിച്ചിട്ടുണ്ട് "
ഇവനു പുറകിൽ നിന്നും വരാൻ പ്രത്യക കഴിവ് വല്ലതും ഉണ്ടോ എന്ന് ഒരു നിമിഷം അനഘ അതിശയപെട്ടു.. അതെ സമയം തന്നെ അവൻ പോയിട്ടില്ല എന്നതും അവൾ ആശങ്കയോടെ തിരിച്ചറിഞ്ഞു.
അവർ മൂവരും നിശബ്ദരായി മുന്നോട്ട് നടന്നു.
ജസ്റ്റിനെ തോളിൽ നിസാരമായി തൂക്കി എങ്കിലും ജീവയുടെ ശ്രെദ്ധ മറ്റൊന്നായിരുന്നു. കുളി കഴിഞ്ഞിറങ്ങിയ അവളുടെ മേനിയിൽ നിന്നും വരുന്ന മാദക ഗന്ധം ജീവ ആസ്വദിക്കുകയായിരുന്നു. ഏതോ സോപ്പിന്റെയും പെണ്ണിന്റെ ശരീര വാസനയും കൂടെ ഇട കലർന്ന മണം.. ഉഫ്..!!
ആ ഗന്ധം അവനെ വല്ലാത്തൊരു
💬 Comments
View all comments