Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]
മാനേജർ അടക്കം സ്റ്റാഫുകൾ എപ്പോൾ വേണമെങ്കിലും കയറി വരാം..
ഷോപ്പിൽ എവിടെയും ഒരു പ്രൈവസി കിട്ടില്ലെന്ന് ഉറപ്പായതിനാൽ ഒടുവിൽ അവൻ തീരുമാനിച്ചു..!! വീട്ടിലേക്ക് പോകുക...
ഷോപ്പിലെ തിരക്കുകളിൽ നിന്നും എമർജൻസി ആണെന്ന് വരുത്തി, സ്റ്റാഫിന്റെ ചുമതലകൾ മാനേജർക്ക് കൈ മാറി അവൻ വീട്ടിലേക്ക് തിരിച്ചു.
എത്രയും വേഗം ആ പെൻ ഡ്രൈവിൽ എന്താണ് എന്ന് നോക്കി ചുറ്റും ഉള്ള പുക മറ നീക്കാൻ അവൻ വ്യഗ്രത പെട്ടു.
വീട്ടിലേക്ക് ഉള്ള ഡ്രൈവിംഗിനിടയിൽ നിശബ്ദതയെ കീറി മുറിച്ച് ജസ്റ്റിന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി..
സ്ക്രീനിൽ 'വൈഫ് 'എന്ന് പേര് കണ്ടതും അവൻ കാൾ അറ്റെൻണ്ട് ചെയ്തു.
" ഹേലോ ഇച്ചായാ.. എന്നാ പരുപാടി "
" ഞാൻ ഇവിടെ അടുത്ത് ഒരു കടയിൽ വന്നതാ എന്നാടി "
അവന്റെ സംസാരത്തിൽ ചെറിയ നീരസം ഉണ്ടാരുന്നു.
" ഞാൻ രാവിലെ എഴുന്നേൽപ്പികണ്ടാന്ന് കരുതി ആണ് പറയാണ്ടേ പോന്നെ..!!
പിന്നെ ഇവിടെ വന്നപ്പോൾ ആകേ തിരക്ക് ആയി പോയി, ഇച്ചാ കഴിച്ചാരുന്നോ ? "
നനുത്ത സ്വരത്തിൽ അവൾ സംസാരിച്ച് തുടങ്ങി.
" ആടി ഞാൻ രാവിലെ തന്നെ കഴിച്ചാരുന്നു..!!
പെണ്ണെ നീ ചുമ്മാ വിളിച്ചേ ആണോ ? "
" ആം ഞാൻ ചുമ്മ ഇരുന്നപ്പൊ വിളിച്ചു നോക്കിയതാ. എന്നാ ഇച്ചായൻ തിരക്കാണോ ? "
" ആം ചെറിയ തിരക്ക് ആണ് പെണ്ണെ.. !!
ഞാൻ നിന്നെ ഫ്രീ ആയിട്ട് തിരിച്ചു വിളിച്ചാ മതിയൊ ? "
ജസ്റ്റിൻ ആരോടും ഒന്നും സംസാരിക്കാൻ ഉള്ള മൂഡിൽ ആയിരുന്നില്ല.
"
💬 Comments
View all comments