Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]
അതിനൊപ്പം രാത്രിയുടെ ഏകാന്തതയും.. ഇതെല്ലാം ഏത് ലഹരിക്കും മുകളിൽ ആണ് "
ജീവ.. ഒന്ന് നിർത്തി പിന്നെ വീണ്ടും അനഘയെ നോക്കി ചോദിച്ചു.
" തനിക്ക് തോന്നിയിട്ടില്ലേ.. എല്ലാം മറന്ന് ഒന്നിനെയും പറ്റി ആകുലപെടാതെ ഇത് പോലെ സ്വയം മറന്ന് ഇരിക്കാൻ.. "
ജീവയുടെ ചോദ്യത്തിനു മറുപടി പറയാൻ എന്നോണം അവൾ കാലുകൾ ബെഞ്ചിലേക്ക് കയറ്റി പിണച്ചു വച്ചു.
" അതിപ്പോ.. ഉം.. തോന്നിയിട്ട് കാര്യമില്ലാലോ.. കെട്ട്യോനേം കുഞ്ഞിനേം ഒക്കെ ഞാൻ അല്ലാണ്ട് പിന്നാരാ ഓർക്കാൻ.. അതും ഒരു രസല്ലേ " അനഘയും വിട്ട് കൊടുത്തില്ല.
ജീവ പിന്നെയും ചിരിച്ചു. " ബന്ധങ്ങൾ അവ നമുക്ക് ബന്ധനങ്ങൾ ആകരുത്...ജീവിതം ഒന്നേ ഉള്ളൂ. !! ഇത് പോലെ.. മതി മറന്ന് ആഘോഷിക്കുക "
" ആഗ്രഹമുണ്ട് ജീവാ.. പക്ഷെ ലൈഫിൽ ഒരു സ്റ്റേജ് കഴിയുമ്പോൾ.. എല്ലാത്തിനും ഒരു ലിമിറ്റ് വരും..!! ഈ ആഘോഷങ്ങൾ ഒക്കെ മറന്ന് ഒഴിക്കിനോത്ത് അങ്ങ് പോകും.. "
അവൾ വിദൂരതയിലെക്ക് നോക്കി സംസാരിച്ചു.
" ജീവിക്കാൻ മറന്ന് പോകരുത് അനഘ.. ഈ യവ്വനം അതിന്റെ പീക്ക് ടൈമിൽ നമ്മൾ മതി മറന്ന് ആസ്വദിക്കണം... കാമം പോലും അതിന്റെ മൂർദ്ധന്യത്തിൽ പ്രകടമാകുന്നത് ഇണയോട് കൊതി തോന്നുമ്പോൾ അല്ലേ.
അത് പോലെ.. ജീവിതത്തോടും കൊതി തോന്നണം..''.
ജീവ ഒരു പെഗ്ഗ് കൂടി ഒഴിച്ച് അകത്താക്കി.
" തനിക്ക് ഒന്നൂടി ഒഴിക്കട്ടെ.. "
" പ്രശ്നമാകുമോ ? "
" എന്ത് പ്രശ്നം.. ഒന്നും ആവാൻ പോണില്ല.. താൻ അടിക്കെടോ " അവൻ ഗ്ലാസ്സിലേക്ക് വോഡ്ക പകർന്നു അവൾക്കായി
💬 Comments
View all comments