0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.4K

അനൂ.. നീ എന്ത് സുന്ദരിയാടി.. എന്തിനാ എന്റെ മുന്നിലേക്ക് നീ വന്നത്..!!  എന്റെ ദൈവമേ.. എന്തിനാ.. എനിക്ക് ഇവളെ നീ കാണിച്ചു തന്നത്.. ?? "
ജീവ കൈകൾ മുകളിലേക്ക് ഉയർത്തി ചോദിക്കുന്ന  പോലെ കാണിച്ചു.

ഉള്ളിലേക്ക്  ഇറങ്ങിയ  വോഡ്കയുടെ  ലഹരി ആവാം.. ജീവയുടെ  വാക്കുകൾ  അവളെ കോരി  തരിപ്പിക്കാനും ആശ്ചര്യപെടുത്താനും  പോന്നതായിരുന്നു.

ആദ്യമായിട്ട് ആണ് ഒരാൾ ' അനു ' എന്ന് വിളിക്കുന്നതെന്ന്.. അവൾ ഓർത്തു.. അവളുടെ  ഉള്ളിലെ  പെണ്മയെ ഉണർത്താൻ  മാത്രം  ശക്തി  അതിനുണ്ടായിരുന്നു..

" എടോ.. താൻ പൊയ്ക്കോ.. ഇവിടെ ഇരുന്നാൽ ശരിയാവില്ല..!! "
അവൻ അനഘയെ പറഞ്ഞു വിടാൻ ശ്രെമിച്ചു.

അവന്റെ സംസാരത്തിൽ എന്തോ ഒളിക്കുന്നത്
പോലെ തോന്നിയത് കൊണ്ട് ആകാം അവൾ അവന് നേരെ തിരിഞ്ഞ് ഇരുന്നു..
" ജീവാ.. ഞാൻ..!  ഞാൻ  ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ? "
" താൻ ചോദിക്ക്.. പറയണോ വേണ്ടേ എന്ന് ആലോചിക്കാം "
" അത്.. ജീവക്ക്..  എപ്പോഴെങ്കിലും എന്നോട് അങ്ങനെ വല്ലതും തോന്നിയിട്ടുണ്ടോ ?? "
അവൾ വിക്കി വിക്കിയാണ് അവനോട് ചോദിച്ചത്.

മദ്യത്തിന്റെ ലഹരി ഉള്ളിലേക്ക് ഇറങ്ങിയത് ആവാം ആ ചോദ്യം ചോദിക്കാനുള്ള ധൈര്യം അവൾക്ക് വന്നത്.

അതിന്  മറുപടി പറയുന്നതിന് മുന്നായി ജീവ പതിയെ അവളുടെ കൈകളിൽ പിടിച്ചു.. അവൾ എതിർത്തില്ല.
" യെസ്..  മറ്റൊരു അവകാശി ഇല്ലായിരുന്നു എങ്കിൽ ഞാൻ നിന്നെ എപ്പോഴോ എന്റെ സ്വന്തമാക്കിയെനെ.. നിന്റെ മനസ്സും ശരീരവും എന്റേത് മാത്രമായെനെ.. "
ജീവയുടെ മറുപടി കേട്ട് അവൾ ഒന്നും മിണ്ടാതെ

💬 Comments

View all comments