Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]
അവളെ കൈകളിൽ നിന്നും വളരെ പതിയെ മുക്തയാക്കി.
" ഇന്ന് നിന്റെ മൂഡ് ശരിയല്ല... നീ ഇപ്പോൾ വിശ്രെമിക്ക്.. ധൈര്യമായിരിക്ക് നാളെ ഒന്നും സംഭവിക്കില്ല "
അതും പറഞ്ഞു അവൻ പോവാൻ ആയി തുടങ്ങി.
പാതി നടന്ന അവൻ ഒരിക്കൽ കൂടി തിരിഞ്ഞു നിന്നു.
" അനു. ഇപ്പോൾ ഞാൻ പോവാ പക്ഷേ നിന്നെ മറക്കാൻ മാത്രം നീ എന്നോട് പറയരുത് കഴിയില്ല.."
" ജീവാ.. നിന്റെ വിഷമം എനിക്കും അറിയാം.. പക്ഷേ ".
അവൾ പൂർത്തിയാക്കും മുൻപേ അവൻ അവിടെ നിന്നും പോയിരുന്നു.
ജീവ പോയതിന് ശേഷവും കുറച്ചു നേരം അവൾ തലക്ക് കൈ കൊടുത്ത്
അവിടെ തനിയെ ഇരുന്നു.. എന്തോ സംഭവിക്കാൻ പോകുന്നു എന്ന് ആരോ പറയും പോലെ അവൾ വല്ലാതെ ഭയന്നിരുന്നു.
ഒരു രാത്രിയിൽ സംഭവിച്ച കാര്യം തന്റെ ജീവിതം ഇത്രത്തോളം മാറ്റി മറിക്കും എന്നവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല..
ജീവക്ക് തന്നോട് ഉള്ള ഈ കടുത്ത
അഭിനിവേശം അത് അപകടം ഷണിച്ച് വരുത്തും
'നാളെ എന്ത് സംഭവിക്കും എന്ന് അറിയില്ല വരുന്നത് വരട്ടെ.. ' അവൾ കാർ പോർച്ചിൽ നിന്നും പതിയെ അവരുടെ ബെഡ് റൂമിലേക്ക്
നടന്നു..!!
പിറ്റെ ദിവസം വളരെ വൈകിയാണ് ജസ്റ്റിൻ എഴുന്നേറ്റത്.. ശക്തമായ ഹാങ് ഓവർ കൊണ്ട്
പാതി ബോധത്തിൽ ആയിരുന്നു അവൻ പ്രാതൽ പോലും കഴിച്ചത്..
തലേന്ന് നടന്ന കള്ള് സഭയുടെ ബാക്കി പാത്രമാവാം സാധാരണ ദിവസങ്ങളിൽ 6 മണിക്ക് മുൻപായി എഴുന്നേൽക്കുന്ന ജസ്റ്റിൻ അന്നെ ദിവസം 9 മണിക്ക് ശേഷം ആണ് എഴുന്നേറ്റത്..
അനഘയെ അവിടെ കാണാത്തത് കൊണ്ട് തന്നെ ജോലിക്ക് പോയിരിക്കും എന്നവൻ ഉറപ്പിച്ചു..!!
പ്രഭാത കർമ്മങ്ങൾക്ക് ശേഷം ഫോണിൽ നോക്കിയപ്പോൾ ആണ് ജീവയുടെ 4 മിസ്സ് കാൾ വന്ന് കിടക്കുന്നത് അവൻ ശ്രെദ്ധിക്കുന്നത്.
അപ്പോൾ തന്നെ ജസ്റ്റിൻ ജീവയെ തിരിച്ചു വിളിച്ചു.
" ജീവാ പറയെടാ.. ഞാൻ കുറച്ചു അധികം ഉറങ്ങി പോയി..!! "
അപ്പുറത്ത് കാൾ കണക്ട് ആയി.
" ജസ്റ്റി ഞാൻ രാവിലെ മുതൽ വിളിക്കാണ്.. നമുക്ക് ഇന്ന് ഒരിടം വരെ പോണം.. പറ്റില്ലാന്ന് പറയരുത്..!! നീ എപ്പഴാ ഫ്രീ ആവാ..? "
ജീവ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
" തിരക്ക് ഒന്നുല്ല.. ജീവാ.. !! നമുക്ക് പോകാം
എന്താടാ ഇത്ര അത്യാവശ്യം?? "
" അതൊക്കെ നേരിട്ട് കണ്ട് പറയാം
💬 Comments
View all comments