0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.3K

എന്താ ജസ്റ്റിൻ വല്ലതും അറിഞ്ഞോ ?? "
ജീവയും ചെറുതായി ഞെട്ടിയിരുന്നു.

" ഇത് വരെ ഇല്ല. പക്ഷേ  നമ്മൾ പോയ റിസോർട്ടിന്റെ മാനേജർ നാളെ  ഇച്ചായനെ കാണാൻ നിക്കാ.. എനിക്ക് എന്തോ പേടി ആവുന്നു..!! ഒരു പക്ഷേ അയാൾ  നമ്മെളെ "
അവൾക്ക് മുഴുവനാക്കാൻ സാധിച്ചില്ല

" നാളെ അയാൾ സംസാരിക്കുന്നത് ഈ കാര്യം ആണെങ്കിൽ എല്ലാം തീർന്നു..ജീവ..!! ഞാൻ പിന്നെ ഇല്ല "
അവൾ തേങ്ങി കൊണ്ടിരുന്നു.

" അനു.. ഞാൻ നിന്നോട്  സാഹചര്യം നോക്കാതെ പെരുമാറിയത് നിന്നോട് ഉള്ള ആഗ്രഹം കൊണ്ട് ആണ്..പിന്നെ അവർ തമ്മിൽ  കാണുന്ന കാര്യം അത്
ഞാൻ നോക്കി കോളാം..!!  നാളെ അവർ തമ്മിൽ കണ്ട് മുട്ടാതിരിക്കാൻ  ഞാൻ പരമാവധി  ശ്രെമിക്കാം. "
അവൻ അവളെ കൈകളിൽ നിന്നും വളരെ പതിയെ  മുക്തയാക്കി.

" ഇന്ന് നിന്റെ മൂഡ് ശരിയല്ല... നീ ഇപ്പോൾ വിശ്രെമിക്ക്.. ധൈര്യമായിരിക്ക്  നാളെ  ഒന്നും സംഭവിക്കില്ല "
അതും പറഞ്ഞു  അവൻ  പോവാൻ ആയി തുടങ്ങി.
പാതി നടന്ന അവൻ  ഒരിക്കൽ കൂടി തിരിഞ്ഞു  നിന്നു.

" അനു. ഇപ്പോൾ ഞാൻ പോവാ പക്ഷേ നിന്നെ മറക്കാൻ മാത്രം നീ  എന്നോട് പറയരുത് കഴിയില്ല.."
" ജീവാ.. നിന്റെ വിഷമം  എനിക്കും അറിയാം.. പക്ഷേ ".
അവൾ പൂർത്തിയാക്കും മുൻപേ അവൻ അവിടെ നിന്നും  പോയിരുന്നു.

ജീവ പോയതിന് ശേഷവും  കുറച്ചു നേരം അവൾ തലക്ക് കൈ കൊടുത്ത്
അവിടെ തനിയെ ഇരുന്നു.. എന്തോ സംഭവിക്കാൻ പോകുന്നു എന്ന് ആരോ പറയും പോലെ അവൾ

💬 Comments

View all comments