0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.3K

നീ ഇറങ്ങുമ്പോൾ പറ ഞാൻ ഷോപ്പിലേക്ക്
വരാം "
എന്താണ് കാര്യമെന്ന് ജീവ ഒന്നും തന്നെ വിട്ട് പറഞില്ല.

"  ജീവാ..!  പിന്നെ എനിക്കിന്ന് ഒരു മീറ്റിംഗ് ഉണ്ടാരുന്നു..!! അത് കഴിഞ്ഞിട്ട് പോയാൽ മതിയോ ??  "
സനോജിന്റെ കാര്യം പെട്ടെന്ന് ജസ്റ്റിന്റെ ഓർമയിലേക്ക് വന്നു.

" എന്നാ മീറ്റിംഗ് ആടാ..?? "
കാര്യം അറിയാമെങ്കിലും ജീവ അവനോട് തിരക്കി.

" ഡാ...  എന്നെ നമ്മൾ അന്ന് പോയ റിസോർട്ടില്ലെ അലോരൈക,  അതിന്റെ  മാനേജർ വിളിച്ചിരുന്നു.. നീ അറിയും മറ്റേ സനോജ് ഇല്ലേ അവൻ...!!
പുള്ളിക്ക്  എന്നെ നേരിട്ട് കണ്ട്  എന്തോ  സംസാരിക്കാൻ ഉണ്ടെന്ന്...  ഇന്ന് ഞാൻ ആളെ  കാണാൻ നിക്കാരുന്നു "

" ഡാ അതിപ്പോ പിന്നെ ആണെങ്കിലും കാണാല്ലൊ. എനിക്ക് കുറച്ചു എമർജൻസി കേസ് കെട്ട് ആണ്.. ഞാൻ ഷാരോണിനെ പോലും  വിളിച്ചില്ല.. നീ വാ.."
ജീവ  പരമാവധി അവരുടെ കണ്ടു മുട്ടൽ ഒഴിവാക്കാൻ ശ്രെമിച്ചു.

" എടാ എന്നാലും നമുക്ക് ഒന്ന്  പോണ വഴിക്ക് പുള്ളിയെ കണ്ടിട്ട് പോകാന്നെ..? "

" എന്റെ പൊന്ന് ജസ്റ്റി.. നീ പുള്ളിയെ വിളിച്ചു പറ നിനക്ക് വരാൻ പറ്റില്ലാന്ന്.. നിനക്ക് ഞാൻ ആണോ അവൻ ആണോ വലുത്..? "
ജീവ ഒരു തരത്തിലും വിടാൻ ഭാവമില്ലായിരുന്നു.

" എടാ അതിപ്പോൾ ഞാൻ കാണാന്ന് പറഞ്ഞു പോയി പുള്ളി ആണേൽ ടൌണിൽ വരുന്നുണ്ട്..!!  ഇനിപ്പൊ ചെല്ലാണ്ടിരുന്നാൽ മോശല്ലേ ? "

" ഒരു പ്രശ്നോം ഇല്ല.. നമുക്ക് എന്തേലും പറഞ്ഞ് ഒഴിവാക്കാം പുള്ളി തിരിച്ചു പൊക്കോട്ടെ.. നമുക്ക്

💬 Comments

View all comments