0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.3K

വേണേൽ അവിടെ പോയി കാണാലോ..! നീ ഷോപ്പിലെത്തീട്ട് വിളിക്ക് "
ജീവ അതും പറഞ്ഞു കാൾ കട്ട് ചെയ്തു.

ജസ്റ്റിൻ കുറച്ചു നേരം ആലോചിച്ചു നിന്ന ശേഷം എത്രയും പെട്ടെന്ന് റെഡി ആയി.. ഷോപ്പിലേക്ക് തിരിച്ചു..

കാർ ഡ്രൈവ് ചെയ്യുമ്പോൾ മധുരമായ ഒരു പാട്ടിനിടയിൽ  ആണ് ജസ്റ്റിന്റെ ഫോൺ അടിക്കാൻ തുടങ്ങിയത്..
ഫോൺ എടുത്ത് നോക്കിയപ്പോൾ സനോജ് ആണ്.

" ഹേലോ ജസ്റ്റിൻ... താൻ എപ്പോളാ ഫ്രീ ആവണേ ? "

" ആ സനോജ് ബ്രോ.. ഞാൻ വിളിക്കാൻ നിക്കാരുന്നു  ഇന്ന് എനിക്ക് കുറച്ചു അധികം
തിരക്കുണ്ടാരുന്നു. നമുക്ക് പിന്നീട്‌ ഒരു ദിവസം കണ്ടാൽ മതിയാകുമോ ? "

" അല്ല ജസ്റ്റിൻ അതിപ്പോ കുറച്ചു സീരിയസ് ആയ കാര്യം തന്നെ ആണ് ഇതും.. ഞാൻ കുറച്ചു നേരം വെയിറ്റ് ചെയ്യാം താൻ ഒന്ന് നോക്കിട്ട് വിളിക്ക് "

സനോജിന്റെ മറുപടിയിൽ ജസ്റ്റിൻ ആകേ കൺഫ്യൂഷൻ ആയി.
" അതിപ്പോ ബ്രോ ഞാൻ എപ്പോഴാ ഫ്രീ ആവാന്ന് പറയാൻ കഴിയില്ല.. എന്തായാലും ഞാൻ ഒന്ന് നോക്കിട്ട് വിളിക്കാം "
ജസ്റ്റിൻ അവന്റെ ഭാഗം പറഞ്ഞ് ക്ലിയർ ചെയ്തു.

" ആം എനിക്കും ഇവിടെ കുറച്ചു വർക്ക്‌ ഉണ്ട്. അത് കഴിഞ്ഞാൽ നമുക്ക് മീറ്റ് ചെയ്യാം ജസ്റ്റിൻ  ഒന്ന് സെറ്റ് ആയിട്ട് വിളിക്ക്  ബൈ  "
സനോജ് അതും പറഞ്ഞു  കാൾ കട്ട് ചെയ്തു.

ജസ്റ്റിൻ  ഫോൺ തിരികെ പോക്കറ്റിൽ വച്ചു.
കുറച്ചു നേരം കൂടി കാർ മുന്നോട്ട് ഓടി കൊണ്ടിരുന്നു... ഏകദേശം 30 മിനിറ്റ് കഴിഞ്ഞതും

💬 Comments

View all comments