0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.3K

വാഹനം സൂപ്പർ മാർക്കറ്റിന്റെ
പാർക്കിംഗ് സ്പേസിലെക്ക് കയറി...

ജസ്റ്റിൻ വന്ന് ഇറങ്ങിയതും ജീവ അവനെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.
" ഈ മൈരൻ ഇത്ര നേരത്തെ കെട്ടി എടുത്തൊ ? "
അവനെ കണ്ടതും ജസ്റ്റിൻ തമാശ രൂപേണ പറഞ്ഞു.

" അളിയാ നിന്റെ പരുപാടിസ് ഒക്കെ പെട്ടെന്ന്
തീർക്ക് നമുക്ക് ഒരിടം വരെ  പോണം "
ജീവ അവനടുത്തേക്ക് വന്നു.

" എങ്ങോട്ടാ മോനെ...രാവിലെ മുതൽ കിടന്ന് കയർ പൊട്ടിക്കുന്നതാണല്ലോ ?  "

" അതൊക്കെ ഉണ്ട്..!!  ഒരു  പ്രോപ്പർട്ടി എടുക്കാൻ ഉള്ള പ്ലാൻ ഉണ്ട്. കുറച്ചു ഡിമാണ്ട് ഉള്ള ഐറ്റം ആണ് അതോണ്ട്  ആരോടും പറഞ്ഞിട്ടില്ല... നമുക്ക് ഒന്ന് പോയി കണ്ടിട്ട് വരാം.. "
" ശരി ഞാൻ ഒന്ന് സ്റ്റാഫിനോട് ഇൻഫോം ചെയ്യട്ടെ.. നീ വേണേൽ ഒന്ന് കത്തിച്ചൊ.."
അതും പറഞ്ഞ് ജസ്റ്റിൻ അകത്തേക്ക് പോയി.

സമയം ഇഴഞു നീങ്ങി കൊണ്ടിരുന്നു.. ജസ്റ്റിൻ
അവന്റെ അത്യാവശ്യപ്പെട്ട പണികൾ എല്ലാം പെട്ടെന്ന് തീർത്ത് കൊണ്ടിരുന്നു.
അതിനിടക്ക് രണ്ട് വട്ടം സനോജ് വിളിച്ചു എങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്യാൻ കൂട്ടാക്കിയില്ല.

അതിനിടക്ക് സനോജ് ഒരു ടെക്സ്റ്റ് അയച്ചു.
'ഐ ട്രൈഡ് ടൂ കാൾ യൂ, ബട്ട് നോ റെസ്പോൺസ് സോ അയാം
ഗോയിങ് ബാക്ക്  ബൈ '
ജസ്റ്റിൻ അത് കണ്ടു,  എങ്കിലും  ഫോൺ എടുത്ത് എന്തോ ആലോചിച്ച ശേഷം അവൻ അവിടെ തന്നെ വച്ചു.

കുറച്ചു സമയം കഴിഞ്ഞതും ജീവ അകത്തേക്ക് വന്നു.
" കഴിഞ്ഞില്ലേ.. ജസ്റ്റി..!! നമുക്ക് എന്നാ വിട്ടാലോ ?

💬 Comments

View all comments