Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 4 [അധീര]
അവിടെ നിന്ന് മെർലിൻ അവളെ നിരീക്ഷിച്ചു...!!
രാവിലെ മുതൽ അനഘ വല്ലാതെ മൂഡ് ഓഫ് ആയിരുന്നു.. ഇത്രയും നേരം വാടി തളർന്ന് ഇരുന്ന മുഖവും ശരീരവും ഒരു കാൾ വന്നപ്പോൾ മാറിയിരിക്കുന്നു..!
ടെൻഷൻ എല്ലാം മാറി സന്തോഷത്തോടെ അവൾ ചിരിച്ചു കളിച്ച് സംസാരിക്കുന്നു.. അപ്പുറത്ത് ആരാണാവോ ?
അതെ സമയം രാവിലെ മുതൽ നടന്ന ഓരോ കാര്യങ്ങളും ജീവ അവൾക്ക് നേർ കാഴ്ച പോലെ വിവരിച്ചു നൽകുകയായിരുന്നു...
കുറേ നേരമായി അവൻ അപ്പുറത്ത് സംസാരിക്കുന്നു.. എങ്കിലും സമയം പോയത് അനഘ അറിഞ്ഞതേയില്ല..
ജീവയോട് സംസാരിക്കുമ്പോൾ മനസ്സ് തണുക്കുന്നതും ഉള്ളം ശാന്തമാകുന്നതും അവൾക്ക് തന്നെ അതിശയമായിരുന്നു..
എന്നാൽ മെർലിൻ തന്നെ ശ്രെദ്ധിക്കുന്നു എന്ന് മനസിലാക്കിയതും അനഘ അധികം വൈകിക്കാതെ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചു.. വേഗം തന്നെ ഫോൺ കട്ട് ചെയ്തു അവൾ തിരികെ വന്നു.
" അനഘ.. സാർ കുറേ നേരമായി വിളിക്കുന്നു.. സംതിങ് ഇമ്പോർറ്റന്റ് "
മെർലിൻ ചെറിയ ചൂടിലാണ്.
" എന്താ മെർലിൻ എന്തേലും ഇഷ്യൂസ് ഉണ്ടോ "
" അങ്ങേര് നേരിട്ട് പറയും.. ബാക്കി ഉള്ളോർക്ക് ഓരോ പണി ഉണ്ടാക്കാൻ കോപ്പ്.!! അല്ലെങ്കിൽ തന്നെ മടുത്ത് ഇരിക്കാ.. ആം പിന്നെ തന്നോട് പെട്ടെന്ന് വരാൻ പറഞ്ഞിട്ടുണ്ട് "
ഒന്ന് കൂടി ഓർമിപ്പിച്ച ശേഷം മെർലിൻ അവളുടെ ക്യാബിനിലെക്ക് തിരിച്ച് പോയി.
മെർലിന്റെ ദേഷ്യഭാവം കണ്ട് അനഘ ഒരു നിമിഷം സംശയിച്ചു നിന്നു.
പിന്നെ അവൾ, സീനിയർ ഡോക്ടറും ഇൻ ചാർജ് പൊസിഷനുമുള്ള സാറിന്റെ ക്യാബിനലേക്ക് നടന്നു.
" അനഘ വാടോ ഇരിക്ക്.."
അദ്ദേഹം അവൾക്ക് ചെയർ കാണിച്ചു ഇരിക്കാൻ ആവശ്യപ്പെട്ടു.
" സാർ എന്താ അത്യാവശ്യം ആണെന്ന് പറഞ്ഞു ? "
" ആം യെസ് അനഘ.. ഇന്ന് നമുക്ക് കുറച്ചു അധികം പേഷ്യന്റ്സ് ഉണ്ട്.. നാളെ അവധി കൂടി ആയത് കൊണ്ട് താൻ ഇന്ന് എക്സ്ട്രാ അവർ വർക്ക് ചെയ്യേണ്ടി വരും.. !! പിന്നെ താൻ മാത്രമല്ല മെർലിൻ കൂടി കാണും. ആൾറെഡി നമ്മൾ എടുത്ത അപോയ്ന്റ്മെട്സ് ആണ്.. ആൻഡ് ദേ ആർ ഹിയർ.. സോ നമുക്ക് വേറെ വഴി ഇല്ല.. താൻ ഒക്കെ ആണോ ? "
അദ്ദേഹം സൗമ്യമായി തന്റെ ആവശ്യം ഉന്നയിച്ചു.
അതോട് കൂടി മെർലിന്റെ ദേഷ്യത്തിന്റെ കാരണം അനഘക്ക് വ്യക്തമായി.
" സാർ അതിപ്പോൾ.. ഇപ്പോൾ തന്നെ ഞാൻ അടക്കം എല്ലാവരും
💬 Comments
View all comments