Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]
എന്റെ സ്റ്റാഫിന് എല്ലാം തന്നെ നിന്നെ അറിയാം... ഇത്രയും നേരം നീ എന്നെ കാത്തു താഴെ കിടക്കുന്നതും ഞാൻ നിന്നെ കണ്ടു സംസാരിക്കുന്നതും ആരും ശ്രദ്ധിക്കില്ല എന്ന് നീ വിചാരിക്കുന്നുണ്ടോ..??? "
" പെണ്ണേ നീ എന്തൊക്കെ പറഞ്ഞാലും നിന്നെ കാണാതെ ഞാൻ പോവില്ല..!! "
അവൻറെ സംസാരത്തിൽ പഴയ വാശി അതുപോലെ തന്നെ നിലനിന്നിരുന്നു.
അനഘക്ക് വല്ലാത്ത ദേഷ്യം ഇരച്ചു കയറി..
"ശരി.. ഞാൻ വൈകുന്നേരം ഇറങ്ങിയിട്ട് വിളിക്കാം ദയവുചെയ്ത് എന്റെ ക്ലിനിക്കിനൂ മുന്നിന്ന് മാറി എങ്ങോട്ടെങ്കിലും പോ.. !!
എന്നിട്ട് വൈകുന്നേരം വന്നാൽ മതി "
അതും പറഞ്ഞ് അവൾ കോൾ കട്ടാക്കി..!!
അവൾ കോൾ കട്ട് ചെയ്ത് തിരികെ ബാൽക്കണിയിലേക്ക് വന്നപ്പോഴേക്കും ആ കാർ അവിടെ ഉണ്ടായിരുന്നില്ല. ചുറ്റുപാടും ഒന്നുകൂടി നിരീക്ഷിച്ചു ഉറപ്പുവരുത്തിയ ശേഷം അവൾ ഒരു ദീർഘശ്വാസം വലിച്ചു വിട്ടു...!!
ആരെങ്കിലും ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി അവൾ ഉള്ളിലേക്ക് നോക്കി... ജോയൽ അവിടെ നിന്ന് കൈകഴുകുന്നതും തന്നെ ശ്രദ്ധിക്കുന്നതും അവൾ കണ്ടു ഒന്ന് ഞെട്ടിയെങ്കിലും അവൾ അത് കണക്കാക്കാൻ പോയില്ല....
അന്നത്തെ പ്രശ്നത്തിനു ശേഷം തങ്ങൾ തമ്മിൽ മിണ്ടാറില്ല ജോയൽ അവളെ കാണുമ്പോൾ ഒഴിഞ്ഞുമാറി നടക്കാറാണ് പതിവ്.. പക്ഷേ പലപ്പോഴും അവൻറെ കണ്ണിൽ എരിയുന്ന ഒരു പക താൻ കണ്ടിട്ടുണ്ട്...!!
എന്തെങ്കിലും ആവട്ടെ ഇപ്പോൾ അതിനേക്കാൾ വലിയ പ്രശ്നങ്ങളിലാണ് താൻ.. ആദ്യം അത് സോൾവ് ചെയ്യണം..!!
വൈകുന്നേരം ആവാൻ വേണ്ടി അവൾ കാത്തിരുന്നു.. പക്ഷേ സമയം വളരെ ഇഴഞ്ഞാണ് പോയത്...
സായാഹ്നത്തിലെക്ക് അടുത്ത് കൊണ്ടിരുന്നത് അറിയിക്കുമെന്നോണം വാനം ചുവന്ന് തുടങ്ങിയിരുന്നു...!! അസ്തമയത്തിന്റെ ഭംഗിയും വശ്യതയും എടുത്ത് അറിയിക്കുന്ന ചെമ്മാനം...
അവൾ ഇറങ്ങേണ്ട സമയമായപ്പോൾ തന്നെ അനഘയുടെ ഫോണിലേക്ക് ജീവയുടെ കോള്‍ വന്നു..
" പെണ്ണേ ഞാൻ താഴേക്ക് വരട്ടെ ?? "
" നേരെ താഴേക്ക് വരണ്ട.. കുറച്ച് അപ്പുറത്തേക്ക് മാറ്റി കാർ പാർക്ക് ചെയ്ത് അവിടിരിക്ക്... ഞാൻ അതിലേക്ക് വന്നു കയറാം..!! ഞാൻ കയറിയ ഉടനെ തന്നെ നീ കാറെടുത്ത് പൊയ്ക്കോളണം അവിടെ നിൽക്കാൻ പാടില്ല..!!
അവൾ ക്ലിനിക്കിൽ നിന്നും മനപ്പൂർവ്വം വൈകിയാണ് ഇറങ്ങിയത്... കൂടെ ഉള്ളവർ എല്ലാവരും അവിടെ നിന്ന് പോയാൽ മാത്രമേ തനിക്ക് ജീവയുടെ കൂടെ കാറിൽ കയറാൻ കഴിയു..
കുറച്ചുസമയം അവിടെ ചുറ്റിപ്പറ്റി നടന്നശേഷം അവൾ പതിയെ ക്ലിനിക്കിൽ നിന്നും താഴേക്ക് ഇറങ്ങി കുറച്ച് അപ്പുറത്തായി ജീവയുടെ കാർ
💬 Comments
View all comments