0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 2214

കിടക്കുന്നത് കാണാം...

അനഘ അവിടേക്ക് മെല്ലെ നടന്നു.. കാറിനടുത്തേക്ക് അടുത്തതും നടത്തം കുറച്ചു വേഗത്തിലേക്ക് ആക്കി പെട്ടെന്ന് തന്നെ കാറിന്റെ ഡോർ തുറന്നു അകത്തേക്ക് കയറി..!!

അനഘ കയറി എന്നുറപ്പായതും ജീവ പെട്ടെന്ന് തന്നെ കാർ മുന്നോട്ട് എടുത്ത് കുതിച്ചു പാഞ്ഞു...!!

രണ്ടുപേരും കുറച്ചുനേരത്തേക്ക് പരസ്പരം ഒന്നും തന്നെ മിണ്ടിയില്ല.
" നിനക്ക് തീരെ ബോധമില്ലെ ? ജീവാ... അവിടെ ഇങ്ങനെ വന്നു കിടന്നാൽ ആരെങ്കിലും കണ്ടാൽ..?? ഇതൊന്നും ചിന്തിക്കാനുള്ള സാമാന്യ ബോധം നിനക്കില്ലെ ? "

അവളുടെ ചോദ്യത്തിന് ജീവയൊന്നും തന്നെ മറുപടി കൊടുത്തില്ല അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരുന്നു...
അവൻറെ ദേഷ്യം അറിയിക്കുമെന്നോണം ഗിയർ ഇടുമ്പോൾ വണ്ടി ഇരപ്പിച്ച് കുറച്ച് റഫ് ആയിട്ട് ആണ്‌ ഗിയർ ചേഞ്ച് ചെയ്തുകൊണ്ടിരുന്നത്...

" ഒന്ന് സ്പീഡ് കുറയ്ക്കൊ ?? ഇനി എവിടേലും കൊണ്ട് ഇടിക്കാൻ നിക്കണ്ട.."
അനഘയുടെ ശബ്ദം ശാന്തമായതും ജീവ സ്പീഡ് കുറച്ച് പതിയെ വണ്ടിയോടിച്ചു തുടങ്ങി.

" അനു.. എത്ര തവണ ഞാൻ വിളിച്ചു ഒരു തവണയെങ്കിലും നിനക്ക് എന്റെ കോൾ എടുത്തു കൂടായിരുന്നോ ?? പലതവണ മെസ്സേജ് അയച്ചു ഒരു റിപ്ലൈയുമില്ല..!! എനിക്ക് നിന്നെ കാണണം എന്ന് തോന്നി മറ്റൊന്നും ഞാൻ ചിന്തിച്ചില്ല.. സോറി..!! "

" ജീവാ... നിനക്കറിയാമല്ലോ ഇച്ചായനും ഞാനും തമ്മിൽ സംഭവിച്ചത് എന്താണെന്ന് അന്നത്തെ പ്രശ്നത്തിന് ശേഷം ഞങ്ങൾ ഒന്ന് പഴയ പോലെ ആയി വരുന്നതേയുള്ളൂ...
അനഘ തുടർന്നു...
" ഇപ്പോൾ നിന്നൊട് കുറച്ച് അകലത്തിൽ നിൽക്കുന്നത് കൊണ്ടാണ് എനിക്ക്.. അതൊന്ന് സോൾവ് ചെയ്യാൻ കഴിയുന്നത്. അല്ലാത്തപക്ഷം എൻറെ കുടുംബജീവിതം മൊത്തമായി തകരും അതുകൂടി നീ മനസ്സിലാക്ക്.."

" അതിന് ഞാൻ വേറെ ഒന്നും പറഞ്ഞില്ലല്ലോ നിനക്ക് എൻറെ കോൾ എടുത്തു കൂടായിരുന്നോ ? എന്ന് മാത്രം അല്ലേ ചോദിച്ചത്.."
അവനും വിട്ടുകൊടുത്തില്ല.

" പെണ്ണെ.. ഇപ്പോൾ നാല് ദിവസമായി ഒന്ന് വിളിച്ചിട്ട്, സംസാരിച്ചിട്ട്.. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ? "
ജീവയുടെ ചൊദ്യം എന്തായിരിക്കും എന്ന് മനസ്സിലായി എങ്കിലും അവൾ പറയാം എന്ന് തലയാട്ടി.

" നീ എല്ലാം... നിർത്താനുള്ള പരിപാടിയാണോ ? നമ്മൾ തമ്മിൽ ഇനിയൊന്നും ഉണ്ടാകില്ലേ ?? " അവൻറെ ചോദ്യത്തിന് അനഘ നിശബ്ദത മാത്രമാണ് മറുപടി നൽകിയത്.

" പെണ്ണെ...ഞാൻ ഇപ്പോൾ ജീവിക്കുന്നത് തന്നെ നീ എന്റെ കൂടെ ഉണ്ട് എന്നുള്ള

💬 Comments

View all comments