0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 2216

തിരിച്ചറിവിൽ ആണ്...നിന്നോട് ഉള്ള പ്രണയം ആണ് എനിക്ക് ആകേ ഉള്ള സന്തോഷവും ജീവിക്കാൻ ഉള്ള പ്രേരണയും...!! ഇനി നീ എന്റെ കൂടെ ഇല്ലെങ്കിൽ ഞാൻ ഉണ്ടാവില്ല... അനു "

ജീവയുടെ മുഖത്ത് വല്ലാത്ത ആശങ്കയും ഭയവും നിറഞ്ഞു നിന്നിരുന്നു അവളുടെ മറുപടിക്ക് കാത്തുകൊണ്ടു അവൻ അനഘയുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.

" എനിക്കറിയില്ല... ഇതിന് എന്ത് മറുപടി പറയണമെന്ന്...!! എനിക്കറിയില്ല ജീവാ... എനിക്ക് എൻറെ കുടുംബജീവിതം തകരാനും പാടില്ല പക്ഷേ നിന്നെ വിട്ടു ഒഴിവാക്കാനും എന്റെ മനസ്സ് വരുന്നില്ല... അല്ല മനസ്സ് സമ്മതിക്കുന്നില്ല..."

അനഘയുടെ ശബ്ദം വിറച്ചു തുടങ്ങിയിരുന്നു...

" നിന്റെ കൂടെ കിടന്നിട്ട് വീട്ടിലേക്ക് ചെല്ലുമ്പോൾ കുറ്റബോധം കൊണ്ട് മനസ്സു നിറയുന്നു.. ഇച്ചായനോട് ഒന്നും മര്യാദയ്ക്ക് സംസാരിക്കാനൊ. എന്റെ കുഞ്ഞിനെ ഒന്ന് മനസ്സ് അറിഞ്ഞ് കൊഞ്ചിക്കാനോ പോലും എനിക്ക് സാധിക്കുന്നില്ല..."
അവൾ കാറിന്റെ സൈഡിൽ കൂടി കുറച്ചു സമയം പുറത്തേക്ക് നോക്കി ഇരുന്നു.

ശേഷം പതിയെ അവൾ ജീവയുടെ കൈകളിലേക്ക് അവളുടെ കൈ കോർത്തു പിടിച്ചു.
" ജീവാ.... എല്ലാവരുടെയും മുന്നിൽ ഒരു ദിവസം ഞാൻ, ഒരു പിഴച്ചവളാക്കും അന്ന് എനിക്കൊപ്പം നീ ഉണ്ടാകില്ല... കാരണം പെണ്ണിനു മാത്രമായിരിക്കും എന്നും സദാചാര കോടതിക്ക് മുന്നിൽ ഉത്തരം പറയേണ്ടി വരിക....!!! "

അനഘ തുടർന്നു....
"..നീ ഒരു പുരുഷനാണ് നാളെ നിനക്ക് ഞാനുമായി ഒരു ബന്ധമില്ല എന്ന് പറഞ്ഞാൽ എല്ലാവരും നിന്നെ അംഗീകരിക്കും.. നിന്റെ തെറ്റുകൾ ക്ഷമിച്ച് നിനക്ക് ഒരു അവസരം കൂടി തന്നേക്കാം.. പക്ഷേ ഞാനൊരു പെണ്ണാണ് ഈ സമൂഹത്തിനോടും എൻറെ ചുറ്റുമുള്ള സദാചാര കോടതിയോടും എന്തിന് ഞാൻ ഇതുവരെ കണ്ടിട്ടീല്ലാത്തവരോടും പോലും ഞാൻ മറുപടി കൊടുക്കേണ്ടി വരും "
പറഞ്ഞു അവസാനിക്കുമ്പോൾ അനഘയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പുറത്തേക്ക് ഒഴുകിയിരുന്നു.

" അങ്ങനെ ഒരു ദിവസം വരാതെ ഞാൻ നോക്കിയാൽ പോരെ..? ഇനി എന്തെങ്കിലും സംഭവിച്ചാൽ കൂടി നിന്റെ കൂടെ ഞാൻ ഉണ്ടാകും "
ജീവ അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് വാക്കുകൾ കൊണ്ട് അനഘക്ക് ഉറപ്പു നൽകി.

" നീ എൻറെ കൂടെ ഉണ്ടാകും എന്ന് എനിക്ക് അറിയാം.. "
അവൾ ചിരിച്ചുകൊണ്ട് അവന് മറുപടി കൊടുത്തു.

" പക്ഷേ അങ്ങനെ ഒരു ദിവസം വന്നാൽ അന്ന് അനഘ ഉണ്ടാവില്ല..."
അനഘയുടെ വാക്കുകൾ പൂർത്തി ആയതും ജീവ വണ്ടി അവിടെ നിർത്തി. രണ്ടുപേരും പരസ്പരം മുഖത്ത്

💬 Comments

View all comments