Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]
അനഘയെ അവിടെ വിട്ടു പോകുവാൻ ജീവക്ക് മനസ്സ് വന്നിരുന്നില്ല.
ജസ്റ്റിന്റെ പെരുമാറ്റം പക്കാ നോർമലാണെന്ന് ജീവ തിരിച്ചറിഞ്ഞു അതുകൊണ്ടുതന്നെ എന്തെങ്കിലും കാരണമുണ്ടാക്കി അകത്തേക്ക് കയറാൻ അവൻ കാത്തിരുന്നു...!!
ആകാശം പറ്റെ മാറി.. അത് കൊണ്ട് തന്നെ പെട്ടെന്ന് മഴ പെയ്യുമെന്ന് പ്രതീക്ഷിച്ച് കുപ്പി കാലി ആക്കുന്നത് ഷാരൊന്നും ജസ്റ്റിനും ചേർന്ന് കുറച്ചു വേഗത്തിൽ ആക്കി.
" ജസ്റ്റി ഫോൺ ചാർജ് കുറവാ.. നിന്റെ ചാർജർ അകത്തുണ്ടോ??? "
ജീവ വാടി കുഴഞ്ഞ പോലെ ചോദ്യം എറിഞ്ഞു.
" ആടാ ചാർജർ അകത്തുണ്ട്..!! "
ജസ്റ്റിൻ മുഖത്തു നോക്കാതെ തന്നെ മറുപടി നൽകി.
ഇടയ്ക്ക് എപ്പോഴോ വെള്ളം തീർന്നു പോയിരുന്നു വെള്ളം എടുക്കാൻ ആയി അനഘ ഉള്ളിലേക്ക് പോകുവാൻ ആരംഭിച്ച സമയം തന്നെ ആയിരുന്നു ജീവ ചോദ്യം എറിഞ്ഞത്.
" അളിയാ ഞാൻ ഈ ഫോൺ ഒന്ന് ചാർജിൽ ഇട്ടിട്ടു വരാം "
അനഘക്ക് ഒപ്പം പോകാനായി ജീവയും എഴുന്നേറ്റു.
" ആടാ നീ അനുന്റെ കൂടെ ചെല്ല്.. അവൾ എടുത്ത് തരും..!! പെണ്ണെ.. എന്റെ ചാർജർ ഒന്ന് എടുത്ത് കൊടുക്കേ.."
ജസ്റ്റിന്റെ സ്വരം കുഴഞ്ഞു തുടങ്ങിയിരുന്നു.
" ജീവ ഇവിടെ ഇരുന്നൊ ഞാനും സ്മിതയും പോകുന്നുണ്ടല്ലോ ഞാൻ ഇട്ടേക്കാം "
അനഘയുടെ പ്രതികരണം അവർ രണ്ട് പേരും പ്രതീക്ഷിച്ചിരുന്നില്ല...അവൾ ജീവയിൽ നിന്നും കൈനീട്ടി ഫോൺ വാങ്ങി.
ആദ്യമെ ഉണ്ടായിരുന്ന സംശയം ഇപ്പോൾ അനഘക്ക് ബലപ്പെട്ടു അതുകൊണ്ട് തന്നെ അവിടെ നടക്കുന്ന ഓരോ കാര്യങ്ങളും ജസ്റ്റിന്റെ ക്ര്യത്യമായ നിരീക്ഷണത്തിൽ ആണെന്ന് ഇതിനോടകം അനഘ തിരിച്ചു
അറിഞ്ഞിരുന്നു..!!!!
അകത്തേക്ക് പോകുമ്പോൾ സ്മിതയെയും കൂടെ കൂട്ടുവാനും ഒരു തരത്തിലുള്ള സംശയത്തിന് ഇട വരുത്താതിരിക്കാനും അനഘ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മഴയുടെ വരവ് അറിയിക്കുമെന്നോണം ആകാശം മാറി തുടങ്ങി ചെറിയ തണുത്ത കാറ്റ് അവിടെ വീശിക്കൊണ്ടിരുന്നു.
" അളിയാ മഴ പെയ്യും എന്ന് ഉറപ്പാണല്ലോ... " ഷാരോൺ ആകാശത്തേക്ക് നോക്കിക്കൊണ്ട് കയ്യിൽ കരുതിയിരുന്ന പെഗ് അകത്താക്കി.
" പെയ്യട്ടെടാ മഴ പെയ്യട്ടെ... ആകാശം അതിന്റെ കണ്ണുനീർ കരഞ്ഞു തീർക്കട്ടെ അവന്റെ വേദനകൾ ഈ മണ്ണിലേക്ക് പെയ്തിറങ്ങട്ടെ...!!
💬 Comments
View all comments