Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]
അങ്ങനെ അങ്ങനെ ഇല്ലാതാവട്ടെ..!! "
ജസ്റ്റിൻ തല പുറകോട്ട് ചെരിഞ്ഞ് മുകളിലേക്ക് നോക്കി കിടന്നു കൊണ്ട് പറഞ്ഞു.
കുറച്ചു സമയം കൂടി കഴിഞ്ഞതും മഴ തുടങ്ങി അവർ കയ്യിൽ കിട്ടിയതെല്ലാം എടുത്ത് വീടിനുള്ളിലേക്ക് മാറി.
" നല്ല മഴയാണല്ലോ അളിയാ "
ഷാരോണിന്റെ പരിഭവത്തിനു മറുപടി ആയി ജസ്റ്റിൻ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.
ഇടയ്ക്കെപ്പോഴോ ജസ്റ്റിൻ രണ്ടാം നിലയിലേക്ക് കയറി അവൻറെ ഫോൺ ചാർജിൽ ഇടാനായി നോക്കിയതും അവിടെ ജീവിയുടെ ഫോൺ ഓൾറെഡി ചാർജിൽ ഉണ്ടായിരുന്നു.
" പെണ്ണേ ഒന്നിങ്ങോട്ടു.. വന്നേടി "
അവന്റെ വിളി കേട്ടതും അനഘ റൂമിലേക്ക് കയറി വന്നു.
" എന്താ ഇച്ചായ.. എൻറെ ചാർജറിൽ ജീവയുടെ ഫോൺ കിടക്കുകയാണ്.. നിൻറെ ചാർജർ ഒന്ന് തന്നെ..!! "
അവൾ ജസ്റ്റിനു വേണ്ടി ബാഗിൽ നിന്ന് ചാർജർ പുറത്തെടുത്തുകൊണ്ടിരുന്നതും ഫോൺ എടുക്കാനായി ജീവ റൂമിലേക്ക് കയറി വന്നു.
അനഘയും ജീവയും പരസ്പരം കണ്ടു. എങ്കിലും അവൾ അവനെ ശ്രദ്ധിക്കാൻ പോയില്ല.
ഫോൺ ചാർജിൽ ഇട്ടതും ജസ്റ്റിൻ അപ്പോൾ തന്നെ റൂമിൽ നിന്നും ഇറങ്ങിപ്പോയി.. തങ്ങളെ തനിച്ചാക്കി ജസ്റ്റിൻ ഇറങ്ങി പോയത് അനഘയിൽ ഒരു വല്ലായ്മ ഉണ്ടാക്കി..
' എന്തോ അറിഞ്ഞു കൊണ്ട് ചെയ്യുന്ന
പോലെ '
ജീവയുടെ നോട്ടം തന്നിലേക്ക് പതിഞ്ഞതും പിന്നെ അവൾ അവിടെ നിന്നില്ല.
ഹാളിൽ ഒരുമിച്ചിരിക്കുന്ന സമയം അവർ വീണ്ടും കളി ചിരികളിൽ ഏർപ്പെട്ടു അപ്പോഴേക്കും മഴ കുറഞ്ഞു തുടങ്ങിയിരുന്നു.
" എടാ അളിയാ എന്നാ പിന്നെ ഞങ്ങൾ ഇറങ്ങിയേക്കുവാ.."
ഷാരോണും സ്മിതയും പോകാനായി എഴുന്നേറ്റു.. അവൻ ജസ്റ്റിന് കൈ കൊടുത്ത് പിരിയാൻ തുടങ്ങി.
" എടാ ഞാനുമുണ്ട്... "
" നീ ഇപ്പോൾ പോകണ്ട..!! കുറച്ചു കഴിഞ്ഞു പോകാം.. ബാക്കിയുള്ള മദ്യം കൂടി തീർത്തിട്ട് പോകാം "
അവർക്കൊപ്പം പോകാൻ ഇറങ്ങിയ ജീവയെ ജസ്റ്റിൻ തടഞ്ഞു.
അനഘയെ കാണാനോ സംസാരിക്കാനോ അധികം കിട്ടാത്തത് കൊണ്ട് തന്നെ ജീവ അധികം ആലോചിക്കാതെ സമ്മതിക്കുകയും ചെയ്തു.
മഴ പറ്റെ കുറഞ്ഞതും ജസ്റ്റിൻ ജീവയെം
കൂട്ടി ആദ്യം ഇരുന്നിടത്ത് തന്നെ പോയിരുന്നു കസേരയിലെ
💬 Comments
View all comments