Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
വികാര ഭരിതമായ വിശദീകരണങ്ങൾ ആയതിനാൽ അവൾ ഓപ്പൺ ചെയ്ത് നോക്കാൻ പോലും കൂട്ടാക്കിയില്ല..!!
പിറ്റെന്ന്.. ക്ലീനിക്കിൽ തിരക്കുള്ള ദിവസം ആയിരുന്നു.. രാവിലെ മുതൽ ഓരോ ഓട്ട പാച്ചിലിൽ ആയിരുന്നു അനഘ.
" അനഘ നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് " സെക്ഷനിടയിൽ പുറകിൽ നിന്നും മെർലിന്റെ സ്വരം.
' ആരാണ് ? ' എന്ന മട്ടിൽ അനഘ അവളെ തിരിഞ്ഞു നോക്കി.
' ആൾ പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട്...' എന്ന് ആംഗ്യം കാണിച്ച ശേഷം മെർലിൻ കടന്ന് പോയി.
ചെയ്തുകൊണ്ടിരിക്കുന്ന സെക്ഷൻ പൂർത്തിയാക്കി ഗ്ലൗസും മാസ്കും ഊരി മാറ്റിയ ശേഷം അനഘ പുറത്തേക്കിറങ്ങി.
' ഇച്ചായൻ ആയിരിക്കാം ചിലപ്പോൾ ഇത് വഴി വന്നപ്പോൾ കയറിയതാകാം.. ' പലതും ആലോചിച്ച് പുറത്തേക്കിറങ്ങിയ അവൾ തന്നെ കാത്തിരിക്കുന്ന ജീവയെ കണ്ട് പെട്ടെന്ന് ഞെട്ടി..!!!
" ജീവ നീ എന്താ ഇവിടെ.. ?? " അവൻറെ തൊട്ടടുത്തിരിക്കുന്ന മറ്റുള്ള പേഷ്യൻസിനെ കേൾക്കാത്ത രീതിയിൽ ഞെട്ടൽ കാണിച്ചു കൊണ്ട് തന്നെ അവൾ ചോദിച്ചു.
" അതെന്താ എനിക്ക് നിന്നെ കാണാൻ വരാൻ പാടില്ലെ ?? "
" ജീവ നീ ചുമ്മാ.. കളിക്കരുത് ഇതെന്റെ വർക്ക് സ്പേസ് ആണ്... നിന്നോട് ഇതിന് മുമ്പും ഞാൻ പറഞ്ഞതാണ് ഇവിടെ വരരുതെന്ന്..!! " അവൾ പെട്ടെന്ന് ജീവയുടെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടു പോയി.
" അനു നീയെന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്..??? "
" ഒന്നുമില്ല..!! കുറച്ചു തിരക്ക് ആണ് "
" കഴിഞ്ഞ നാല് അഞ്ച് ദിവസം ആയി എന്നോട് ഒരു രണ്ട് മിനിറ്റ് പോലും സംസാരിക്കാൻ സമയം ഇല്ലാത്ത തിരക്കോ??? നുണ പറയണ്ട കാര്യം ഇല്ലാ.. എന്താ പ്രശ്നം ?? "
" അതിനു മാത്രം പ്രശ്നം ഒന്നുമില്ല.. എനിക്ക് വീട്ടിലെ കുറച്ച് ടെൻഷനും പിന്നെ കുറച്ചു ദിവസമായി ഇവിടെ പേഷ്യന്റ്സ് കൂടുതൽ ആണ്.. " അനഘ വളരെ സൗമ്യമായിട്ട് ആണ് മറുപടി കൊടുത്തത്.
" .. പെണ്ണെ.. ഇന്നലെ ഞാൻ കാണിച്ചത് ഇത്തിരി കടന്ന കൈ ആണ്.. ആം സോറി സോറി
💬 Comments
View all comments