0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 3904

റിയലി സോറി..!! എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാണ്ട് ആയി പോയി.....!!  ഞാൻ വിളിച്ചാൽ ഫോൺ പോലും എടുക്കാൻ പറ്റാത്ത തിരക്ക് ആയൊ നിനക്ക്?? പുറകെ പുറകെ വിളിച്ചു കൊണ്ടിരിക്കുന്ന ബാക്കി ഉള്ളോർ എന്താ പൊട്ടന്മാരോ ??  എല്ലാം കൂടി എനിക്ക് പ്രാന്ത് പിടിക്കാൻ തുടങ്ങി അതാ ഞാൻ.. സോറി ഡി " അവന്റെ സംസാരത്തിൽ അവൾക്ക് വല്ലാത്ത അധികാരവും വിഭ്രാന്തിയും  തോന്നിച്ചു.. അതിന്റെ  നീരസം അവൾ പുറത്ത് കാണിക്കുകയും ചെയ്തു.

" നീ വിളിക്കുമ്പോൾ എപ്പോളും ഫോൺ എടുത്തൊളാം എന്ന് ഞാൻ വാക്ക് പറഞ്ഞിട്ടൊന്നുമില്ലാലോ?? ഉണ്ടോ ? " അനഘയും വിട്ടു കൊടുത്തില്ല.

അവളുടെ ട്യൂൺ മാറിയത് അവന്റെ പെരുമാറ്റത്തിലും  സംസാരത്തിലും  ചെറിയ മാറ്റം ഉണ്ടാക്കി..  ശബ്ദം താഴ്ത്തി അപേക്ഷാ സ്വരത്തിലെക്ക് ജീവ മാറി.

" പെണ്ണെ.. എനിക്ക് നീയില്ലാതെ പറ്റുന്നില്ല.. നിന്നോട് സംസാരിക്കാതെ.. ഒന്ന് കാണാതെ ഞാൻ ഏത്ര ദിവസം ആയി..!! നിനക്ക് അറിയില്ലേ എന്നെ.. മര്യാദക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല കോപ്പ് " ജീവ വിഷമത്തിലും ദേഷ്യത്തിലും പല്ല് ഇറുമ്മി കൊണ്ടിരുന്നു.

" ഇത് തന്നെ ആണ് ജീവാ പ്രശ്നം..!! നിന്റെ പോസെസ്സിവ് മൈൻഡ് അതും പോരാഞ്ഞ് ഇപ്പോൾ ഞാൻ ഇല്ലെങ്കിൽ നീ ജീവിക്കില്ല എന്ന് വരെ ഉള്ള ടോക്സിക് കൺട്രോളിംഗ്.. ഇതൊക്കെ തന്നെ ആണ് പ്രശ്നം " അനഘയുടെ സ്വരം കനത്ത് തുടങ്ങിയിരുന്നു.

കുറച്ചു സമയം രണ്ട് പേരും മിണ്ടിയില്ല.. അധിക സമയം ചിലവക്കാൻ ഇല്ല എന്ന മട്ടിൽ ഇടക്ക് ഇടക്ക് അനഘ വാച്ചിൽ നോക്കി കൊണ്ടിരുന്നു.. ജീവയെ അത് കൂടുതൽ പ്രേകൊപിപ്പിച്ചു.

" അനു.. നിനക്ക് ഞാൻ ഇപ്പോൾ ശല്യം ആയോ?? ഞാൻ എല്ലാം ഒഴിഞ്ഞ് പോണോ?? " അവന്റെ സ്വരം മുറിഞ്ഞു തുടങ്ങി.

"  ജീവ ഞാൻ.... എടാ  എനിക്കെന്തോ വല്ലാത്ത കുറ്റബോധം തോന്നുന്നു..!!  നിന്നോട് ഞാൻ പറയുന്ന കാര്യങ്ങൾ നിനക്ക് അക്സെപ്റ്റ് ചെയ്യാൻ സമയം എടുക്കാം പക്ഷേ നീ അംഗീകരിച്ചേ പറ്റൂ...!! " അവന്റെ മുഖഭാവം പതിയെ മാറുന്നത് അനഘയിൽ ചെറിയ ആശങ്ക ഉണ്ടാക്കി.

" എന്റെ

💬 Comments

View all comments