0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 3905

ജീവിതവും ചുറ്റുപാടും എല്ലാം  വല്ലാണ്ട് മാറുന്നു.. എന്തിനെ ഒക്കെയോ, ആരെ ഒക്കെയോ..ഭയന്ന് ജീവിക്കുന്ന അവസ്ഥ ആണ്..!!  ഇപ്പോൾ അതിനു നീയും കൂടി ഒരു കാരണം ആണെന്നെനിക്ക് തോന്നി അത് കൊണ്ട്...  ഞാൻ.. എനിക്ക് സംസാരിക്കാൻ കുറച്ചു പ്രെയാസം തോന്നി " അവൻറെ പ്രതികരണം എന്താവും എന്ന് അറിയാതെ  ചെറിയ ഭയത്തോടു കൂടി അവൾ പറഞ്ഞു.

" പെണ്ണെ.. എന്താ നീ പറഞ്ഞു വരുന്നത് ?? "

"  ഇച്ചായൻ എന്നോട് ഇപ്പോൾ പഴയ പോലെ അല്ല ഞങ്ങൾ  ഒരുപാട്  കാര്യങ്ങൾ സംസാരിച്ചു.. എല്ലാം നല്ലത് പോലെ ആസ്വദിക്കുന്നു..  എന്റെ കുടുംബം എനിക്ക് വീണ്ടും തിരിച്ച് കിട്ടിയ പോലെ തന്നെ ആണ് . ഇനിയും ഞാൻ പുള്ളിയെ ചതിച്ചാൽ.. ഇത് തുടർന്നാൽ.. എവിടെ ചെന്ന് അവസാനിക്കും എന്ന് എനിക്കറിയില്ല..!! "

ഒന്ന് ദീർഘ നിശ്വാസം എടുത്ത ശേഷം അവൾ വീണ്ടും തുടർന്നു....

" ജീവ..  ഞാൻ...!  ഞാൻ ഇനിയും ഈ മരണ കളിക്കില്ല.. എനിക്ക് എന്തോ.. സമാധാനമില്ല "  അവൻറെ മുഖത്ത് നിന്നും ശ്രദ്ധ മാറ്റി അവൾ  തിരക്കുള്ള നഗര കാഴ്ചകളിലേക്ക്  മനപ്പൂർവം ശ്രദ്ധ തിരിച്ചു.

" അനു..നീ എല്ലാം എന്നെന്നെക്കുമായി  അവസാനിപ്പിക്കുയാണോ?? " ജീവയുടെ സ്വരം പതറി തുടങ്ങിയിരുന്നു.

അനഘയെ  നഷ്ടപ്പെടുന്നത് അവനു അക്സെപ്റ്റ് ചെയ്യാൻ സമയമെടുക്കുന്നു അവളുടെ വാക്കുകൾ പോലും അവനെ വേദനിക്കുന്നു.

"  ജീവ ഇത്രയും നാൾ ഞാൻ എൻറെ സുഖത്തെയും സന്തോഷത്തെയും  പറ്റി മാത്രമാണ് ചിന്തിച്ചത്... അതിനപ്പുറത്തേക്ക് ഈ താലിക്ക്  ഒരു വിലയുണ്ടെന്നോ എനിക്കൊരു ഭർത്താവും മകനുണ്ടെന്നോ ഞാൻ  ചിന്തിച്ചില്ല...!! " അനഘയുടെ വല്ലാത്ത കുറ്റ ബോധം നിറഞ്ഞ സ്വരം അവനിലും ചെറിയ വേദന ഉണ്ടാക്കി.

" ശരിയാണ്.. ചെയ്ത്  കൂട്ടിയത് എല്ലാം തെറ്റാണ് പക്ഷേ ഇനിയും അത് ഞാൻ ആഗ്രഹിക്കുന്നില്ല..!! " അവൾ പറഞ്ഞു അവസാനിപ്പിച്ചു അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

"  അനു ഇത്ര പെട്ടെന്ന്  അവസാനിപ്പിക്കാൻ  മാത്രം..!! എനിക്ക്.... എനിക്ക് നിന്നെ നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും  വയ്യ ഞാനിപ്പോൾ ജീവിക്കുന്നത് പോലും  നിനക്ക് വേണ്ടിയാണ്..." അവൻറെ സംസാരം അവളിൽ ഒരു

💬 Comments

View all comments