0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 3906

ഭയമാണ് ഉണ്ടാക്കിയത്.  വിചാരിച്ച പോലെ കാര്യങ്ങൾ സങ്കീർണമാവുന്നത് അവൾ തിരിച്ചറിഞ്ഞു.

" അത് തന്നെയാണ്.. പ്രശ്നം ജീവ...!! നിന്റെ ജീവിതം എന്നെ മാത്രം ഡിപെൻഡഡ് ആവുന്നു.. എന്നിലേക്ക് മാത്രം ഒതുങ്ങുന്നു.. ഞാൻ ഇനിയും ഇത് മുന്നോട്ട് തുടർന്നാൽ എനിക്ക്  എല്ലാം നഷ്ടപ്പെടും  സ്വന്തമായതും ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷവും എന്റെ ജീവിതവും എല്ലാം നിക്ക് നഷ്ടപ്പെടും.. " അവളുടെ മറുപടിക്ക് ശേഷം രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല അവർക്കിടയിൽ കുറച്ച് സമയം ഒരു നിശബ്ദത തളം കെട്ടി.

രണ്ടുപേരും വല്ലാത്ത ഒരു മാനസിക  അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു.

"  ജസ്റ്റിൻ..  നിന്നോട് ട്രിപ്പ് പോകുന്നതിനെ പറ്റി വല്ലതും  സംസാരിച്ചിരുന്നൊ??  " ജീവ പെട്ടെന്ന് വിഷയം മാറ്റി ചോദിച്ചു.

" ഇല്ല..!!  ഒന്നും പറഞ്ഞിട്ടില്ല എന്താ ?? "

"  എന്നോട് സംസാരിച്ചിരുന്നു നമ്മൾ എല്ലാരും  ഒരിക്കൽ കൂടി വീണ്ടും ആ റിസോർട്ടിലേക്ക് പോകുന്നു.. " അനഘ  അത് കേട്ട് അവനെ ഒന്നും മനസ്സിലാവാതെ നോക്കി.

' ഇച്ചായൻ  തന്നോട് സംസാരിക്കുന്നതിനു മുന്നേ ജീവയോട് സംസാരിച്ചിരിക്കുന്നു '

" എന്തിനാണ് ഇപ്പോൾ പെട്ടെന്ന് ഒരു ട്രിപ്പ്.. ?? അതും എന്നോട് ഒന്നും സംസാരിച്ചിട്ടില്ലല്ലോ ?? " അനഘയുടെ സ്വരത്തിൽ സംശയം നിറഞ്ഞു നിന്നു.

"  ചിലപ്പോൾ  ഇന്ന് പറയുമാരിക്കും .!! അനു  എനിക്ക് നിന്നോട് ഒരു കാര്യം കൂടി  പറയാനുണ്ട്.. "

" എന്താ.. ജീവാ ?? "

" നമ്മളെല്ലാം തുടങ്ങിയത് അവിടെ നിന്നല്ലെ  അവിടെ തന്നെ എല്ലാം  അവസാനിപ്പിക്കാം ഈ ട്രിപ്പ് കഴിയുന്നതുവരെ നമുക്ക് പഴയതുപോലെ ആവാം...!!  അതിനുശേഷം നമുക്ക്  രണ്ടു വഴി പിന്നീട് ഒരിക്കലും ഞാൻ നിന്നെ ശല്യം ചെയ്യാനോ നിൻറെ ജീവിതത്തിലേക്ക് കടന്ന്  വരികയോ ചെയ്യില്ല "

ജീവ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു.. "  ആ സമയത്തിനുള്ളിൽ ഞാൻ സാഹചര്യങ്ങൾ അംഗീകരിക്കും എനിക്ക് മൂവ് ഓൺ ചെയ്യാൻ പറ്റും.. പെണ്ണെ.. പ്ലീസ് പറ്റില്ല  എന്ന് പറയരുത്..!! " അവൻറെ സംസാരത്തിനു അപേക്ഷയുടെ സ്വരമായിരുന്നു.

"  അതിനുശേഷം ഒരിക്കലും നീ എന്നെ

💬 Comments

View all comments