0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 4015

പറ്റില്ല എന്ന് പറയണമായിരുന്നൊ ? " മൂർച്ചയുള്ള ചോദ്യങ്ങൾക്ക്.. അവൾ  മറുപടി  ഒന്നും മിണ്ടിയില്ല.

"  എല്ലാവർക്കും അവരുടെ ഇഷ്ടങ്ങൾ മാത്രമാണ് വലുത്..  ഈ ലോകത്തിൽ എന്തിനേക്കാളും വിലമതിക്കുന്ന ഒന്നുണ്ട് വിശ്വാസം,  അത് പോയാൽ പിന്നെ എന്തൊക്കെ ചെയ്താലും എത്രയൊക്കെ കാണിച്ചു കൂട്ടിയാലും പഴയ പോലെ ആവില്ല.. " അവൻ ഒരു ദീർഘ നിശ്വാസം എടുത്ത് പുറത്തേക്ക് വിട്ടു.

"  ഞാൻ പുറത്തു പോയി വരുമ്പോൾ നിനക്ക് അവനൊപ്പം പോകാൻ തയ്യാറായി നിൽക്കാം ഇല്ലെങ്കിലും ഞാൻ ഒന്നും മിണ്ടില്ല...  പക്ഷേ ഇവിടെ നിന്നും തിരികെ പോകുമ്പോൾ എല്ലാത്തിനും ഞാൻ ഒരു അവസാനം ഉണ്ടാക്കിയിരിക്കും... !!  ഇനിയും ഈ നാടകം കളിക്കാൻ എനിക്ക് താല്പര്യമില്ല...!! " ജസ്റ്റിന്റെ വാക്കുകൾക്ക് വല്ലാത്ത കനമുണ്ടായിരുന്നു.

അവനെ എതിർക്കാനോ അവന്റെ സംസാരത്തിനു മറുപടി കൊടുക്കാനോ അനഘയിൽ ഒരു തരി ധൈര്യം ബാക്കി ഉണ്ടായിരുന്നില്ല.

മനസ്സു മരിച്ച പുരുഷൻറെ പ്രതികാരത്തിന് ശക്തി കൂടുതലായിരിക്കും നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന തിരിച്ചറിവ് അവനെ ഏതറ്റം വരെയും പോകാൻ പ്രാപ്തൻ ആക്കും.

തൻറെ മുമ്പിൽ നിൽക്കുന്നത് പൂർണ്ണമായും വേറൊരു മനുഷ്യനാണ് എന്ന് വരെ അനഘക്ക് തോന്നിപ്പോയി.

" ഇച്ചായാ ഞാൻ പോകില്ല.. എനിക്ക് എങ്ങോട്ടും പോകണ്ടാ.. " അവൾ ചെറുതായി തേങ്ങി കൊണ്ടിരുന്നു.

" പെണ്ണെ.. എന്താണ് ചെയ്യേണ്ടത് എന്ന് നിനക്ക് വ്യക്തമായി അറിയാം.. ആലോചിച്ചു തീരുമാനമെടുക്ക് "

അനഘയുടെ കണ്ണിൽ നിന്നും കണ്ണു നീർ പൊഴിഞ്ഞു തുടങ്ങിയിരുന്നു..  എല്ലാം കൈവിട്ടു പോയിരിക്കുന്നു തനിക്ക് എല്ലാം അറിയാം എന്ന് ഇച്ചായൻ തന്നോട് പറയാതെ പറഞ്ഞിരിക്കുന്നു.

"  പെണ്ണേ നിൻറെ കണ്ണുനീരിന് എൻറെ ഹൃദയത്തെ ശാന്തമാക്കാനുള്ള ശേഷിയില്ല ആ സമയം കടന്നു പോയിരിക്കുന്നു...!!  ഇനിയും എന്നെ ഒരു പൊട്ടനാക്കിക്കൊണ്ട് ഈ നാടകം വേണ്ട ഞാൻ പുറത്തു പോയി വരുമ്പോൾ നീ ഈ റൂമിൽ ഉണ്ടാകാൻ പാടില്ല..!! " അതും പറഞ്ഞ് ജസ്റ്റിൻ പുറത്തേക്കിറങ്ങി പോയി.

ആ റൂമിൽ തളം കെട്ടിയിരുന്ന വല്ലാത്ത മൂകത അനഘയെ കൊല്ലാതെ കൊല്ലാൻ ശേഷിയുള്ളതായിരുന്നു.  കുടുംബം ?  ഇച്ചായൻ ?  ജീവിതം ?  എല്ലാം കൺമുന്നിൽ  മിന്നി

💬 Comments

View all comments